KERALA

മഴ ശക്തം; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലിന്ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
SUMMARY: Heavy rain; Red alert in three districts today, holiday for schools in various districts

NEWS DESK

Recent Posts

സാങ്കേതിക തകരാര്‍ പരിഹരിച്ചു; കേരളം വിടാനൊരുങ്ങി ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് – 35 22 ന് മടങ്ങും. സാങ്കേതിക തകരാർ…

40 minutes ago

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവന് ഇന്ന് 72,880 രൂപയായി. ഇന്നലെ 72,840 രൂപയായിരുന്നു ഒരു പവന്റെ…

1 hour ago

പ്രശസ്ത തമിഴ് സംവിധായകൻ വേലു പ്രഭാകരൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ…

1 hour ago

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ…

2 hours ago

കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം

ബെംഗളൂരു: ധർമ്മസ്ഥല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗത്തട്ക ക്ഷേത്രത്തിനടുത്തുള്ള ഗുണ്ടിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന്‍ കൊല്ലപ്പെട്ടു. മുരട്ടമേൽ സ്വദേശി…

2 hours ago

ടിവികെ കൊടിയിലെ ‘കോപ്പിയടി’; വിജയ്ക്ക് നോട്ടിസ് അയച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി…

2 hours ago