LATEST NEWS

കനത്തമഴയും മണ്ണിടിച്ചിലും; ബംഗാളില്‍ പാലം തകര്‍ന്ന് ഏഴ് മരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കനത്ത മഴയെ തുടർന്ന് ഡാർജിലിംഗിലുള്ള പാലം തകർന്ന് ഏഴ് പേർ മരിച്ചു. മിരിക്കിനും കുർസിയോങിനും ഇടയിലുള്ള ഇരുമ്പ് പാലമാണ് തകർന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറുകളായി അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കനത്ത മഴയിലും മണ്ണിടിച്ചിലിലും വലിയ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കനത്തമഴയെ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. സബ്-ഹിമാലയന്‍ വെസ്റ്റ് ബംഗാള്‍ പ്രദേശത്ത് തിങ്കളാഴ്ച വരെ കനത്തമഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. തെക്കന്‍ ബംഗാളിലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനത്ത് വലിയ തോതില്‍ ഗതാഗത തടസവും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടവും സംഭവിച്ചു. ഡാർജിലിംഗ്, കലിംപോങ്, സിക്കിം തുടങ്ങിയ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. കനത്ത മഴയെ തുടർന്ന് 14 മരണങ്ങള്‍ ഇതുവരെ റിപ്പോർട്ട് ചെയ്തതു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നാണ് നിഗമനം.

അപകടസാധ്യതാ പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. അപകടമേഖലകളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിപ്പിക്കാൻ ജനങ്ങളോട് അധികൃതർ നിർദേശിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കലിംപോങ്, കൂച്ച്‌ബെഹാർ, ജല്‍പായ്ഗുരി, അലിപുർദുവാർ എന്നിവിടങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

SUMMARY: Heavy rains and landslides; Seven dead as bridge collapses in Bengal

NEWS BUREAU

Recent Posts

തദ്ദേശ പോര്; മുൻ എംഎല്‍എ അനില്‍ അക്കര മത്സരരംഗത്ത്

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…

21 minutes ago

കരിപ്പൂര്‍ സ്വര്‍ണവേട്ട; പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…

1 hour ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…

2 hours ago

മുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനം: ടീനാ ജോസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…

2 hours ago

വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കാണാതായ സംഭവം: തിരച്ചില്‍ ഊര്‍ജിതം

വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…

4 hours ago

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ൽ അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണ​ങ്ങ​ളി​ലെ സം​ശ​യ​നി​വാ​ര​ണം…

4 hours ago