LATEST NEWS

‘ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്‌എസിന് നല്‍കുന്നതിന് തുല്യം’; പി. സരിന്‍

പാലക്കാട്: മുസ്‍ലിം ലീഗിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് ഡോ. പി.സരിൻ രംഗത്ത്. എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നത്. ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആർഎസ്‌എസിന് നല്‍കുന്നതിന് തുല്യമാണെന്ന് സരിൻ പറഞ്ഞു.

മുസ്‌ലിം ലീഗ് സമം മുസ്‌ലിം എന്നാണ് പ്രചരിപ്പിക്കുന്നത്. അതൊടെ ബിജെപി സമം ഹിന്ദു എന്ന് ബിജെപിക്കാരും പ്രചരിപ്പിക്കുന്നു. ബിജെപിക്കാർക്ക് വളരാൻ ഉള്ള സാഹചര്യം ലീഗ് ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നതെന്നും സരിൻ കുറ്റപ്പെടുത്തി. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സരിൻ്റെ പ്രസംഗം.

ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വർഗ്ഗത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ചവരാണ് ലീഗുകാരെന്ന് സരിന്‍ പറഞ്ഞു. മലപ്പുറം ജില്ലയുടെ സെക്യുലര്‍ രാഷ്ട്രീയത്തിന്റെ മുഖം തകര്‍ത്ത് ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നു. ഈ നീക്കം ലീഗിന് തനിച്ച്‌ കഴിയില്ലെന്ന് കണ്ടപ്പോല്‍ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഎയും കൂട്ട് പിടിക്കുന്നു. ഇവര്‍ക്ക് ആളുകളെ ചേര്‍ത്ത് നല്‍കുകയാണ് ലീഗ് ചെയ്യുന്നത് എന്നിങ്ങനെ നീളുന്നു സരിന്റെ ആരോപണങ്ങള്‍.

ലീഗിന് പണ്ട് ഉണ്ടായിരുന്ന രാഷ്ട്രീയ പ്രബുദ്ധത ഇല്ലാതായി. ഭരണം ഇല്ലാതായതാണ് ലീഗിന്റെ ഇത്തരം പ്രചാരണങ്ങള്‍ക്ക് കാരണം. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ലീഗിന് ഭരണത്തില്‍ നിന്നും മാറിനില്‍ക്കാന്‍ സാധിക്കില്ല. 60 മാസമാണ് ലീഗിന് പരമാവധി മാറിനില്‍ക്കാന്‍ കഴിയുക. അപ്പോഴേക്കും കീശ കാലിയാകും. പിന്നീട് ഖജനാവില്‍ നിന്നും കയ്യിട്ട് വാരണം. കോണ്‍ഗ്രസ് കള്ളന്‍മാരെങ്കില്‍ ലീഗ് കള്ളന് കഞ്ഞി വച്ചുകൊടുക്കുന്നവരാണ്. കക്കാന്‍ വേണ്ടി ഭരണത്തില്‍ കേറാന്‍ കാത്തിരിക്കുകയാണ് ലീഗ് എന്നും സരിന്‍ ആരോപിച്ചു.

SUMMARY: ‘Every vote given to the League is equal to giving to the RSS’; P. Sarin

NEWS BUREAU

Recent Posts

കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസറഗോഡ്: കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്രയാണ് പാമ്പുകടിയേറ്റ് മരിച്ചത്.…

4 minutes ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടന്നു. യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തിൽ…

7 minutes ago

‘എക്സിറ്റ് പോള്‍ ഫലങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ല, വികസനം വോട്ടായി മാറും’: ടി പി രാമകൃഷ്ണൻ

കൊച്ചി: എക്സിറ്റ് പോൾ പ്രവചനങ്ങൾ എപ്പോഴും കൃത്യമാകണമെന്നില്ലെന്നും ജനങ്ങളുടെ വികസനത്തോടുള്ള ആഭിമുഖ്യം വോട്ടായി മാറുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ.…

43 minutes ago

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച്‌ 1,10,480 രൂപയിലാണ്…

2 hours ago

കൊടുംചൂടിൽ വെന്തുരുകി വടക്കൻ കർണാടക; ബീദറില്‍ രേഖപ്പെടുത്തിയത് 46 ഡിഗ്രി റെക്കോർഡ് ചൂട്!!!

ബെംഗളൂരു: കൊടും ചൂടില്‍ വലഞ്ഞ് വടക്കന്‍ കര്‍ണാടക. സംസ്ഥാനത്തെ ഇതുവരെയുള്ളത്തില്‍ വെച്ച് എറ്റവും കൂടിയ താപനിലയാണ് ബീദറിൽ രേഖപ്പെടുത്തിയത്. ജില്ലയിലെ…

2 hours ago

മദ്യലഹരിയില്‍ മകൻ അച്ഛനെ അടിച്ചു കൊന്നു; അമ്മാവനും കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62)…

2 hours ago