ബെംഗളൂരു: കർണാടകയിലെ തീരദേശ ജില്ലകളിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ജൂൺ 16 രാവിലെ 8 30 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ മൂന്നു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിച്ചിരിക്കുന്നത്. മംഗളൂരു നഗരത്തിൽ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതായി റിപ്പോർട്ടുകളുണ്ട്. നഗരത്തിലെ പ്രധാന ജംഗ്ഷനായ പമ്പ് വെല്‍ ഫ്ലൈ ഓവറിന് താഴെയുള്ള റോഡുകൾ വെള്ളത്തിനടിയിലായതിനാൽ ഗതാഗത തടസ്സം നേരിട്ടു. പഡീൽ റെയിൽവേ അണ്ടർ പാസും കാർ സ്ട്രീറ്റിന്റെ ചില ഭാഗങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിലെ നിരവധി റെസിഡൻഷ്യൽ ഏരിയകളിൽ വീടുകളിൽ മഴവെള്ളം കയറിയതായും റിപ്പോർട്ടുകൾ ഉണ്ട്.
SUMMARY : Heavy rains continue; Red alert in coastal districts of Karnataka till June 16
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…