ബെംഗളൂരു: കര്‍ണാടകയുടെ തീരദേശ മലയോര ജില്ലകളില്‍ കനത്ത നാശം വിതച്ച് മഴ. ബുധനാഴ്ച രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ് കുടക്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളിലാണ് കനത്തമഴ നാശം വിതച്ചത്. മണ്ണിടിഞ്ഞും മരംവീണും വിവിധഭാഗങ്ങളിൽ വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മംഗളൂരുവിലും ദക്ഷിണ കന്നഡ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും മഴ ഏറെ നാശനഷ്ടങ്ങൾ വിതച്ചു. റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി,
മംഗളൂരു-ബെംഗളൂരു ദേശീയപാത 75-ൽ കടബ താലൂക്കിലെ കൗക്രാഡി ഗ്രാമത്തിലെ മന്നഗുണ്ടിയിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഏതാനും മണിക്കൂറുകളോളം ഗതാഗതം പൂർണമായും നിലച്ചു. ബുധനാഴ്ച രാത്രി മുതൽ മണ്ണ് ഒരു വശത്തേക്ക് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെടാൻ തുടങ്ങിയിരുന്നു, വ്യാഴാഴ്ച രാവിലെയോടെ റോഡ് പൂർണമായും തടസ്സപ്പെട്ടു. മണ്ണും മരങ്ങളും നീക്കം ചെയ്ത് റൂട്ടിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. സുബ്രഹ്മണ്യ -കഡബ സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വൻമരം കടപുഴകി വീണു. കാറിലുണ്ടായിരുന്നവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. മരം വീണ് മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.
മംഗളൂരുവിലെ സർക്യൂട്ട് ഹൗസിന് സമീപം മറ്റൊരു ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് ദേശീയപാത 66-നെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് സ്റ്റാൻഡുമായി ബന്ധിപ്പിക്കുന്ന ബേജൈയിലെ റോഡിന്റെഒരു ഭാഗത്തെ സര്‍വീസ് തടസ്സപ്പെട്ടു.
SUMMARY: Heavy rains; Extensive damage in Dakshina Kannada district, traffic disrupted on Mangalore-Bengaluru National Highway
തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചെമ്പഴന്തി ആനന്ദേശത്തെ കുട്ടിയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജൂബൈല്‍ ജെ കുന്നത്തൂർ…
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് – 35 22 ന് മടങ്ങും. സാങ്കേതിക തകരാർ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവന് ഇന്ന് 72,880 രൂപയായി. ഇന്നലെ 72,840 രൂപയായിരുന്നു ഒരു പവന്റെ…
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ…
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ…