LATEST NEWS

ടിവികെ കൊടിയിലെ ‘കോപ്പിയടി’; വിജയ്ക്ക് നോട്ടിസ് അയച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. പാർട്ടി അധ്യക്ഷൻ ആയ വിജയ്ക്കാണ് കോടതി നോട്ടീസ് അയച്ചത്.

കൊടിയില്‍ ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍ ‘മോഷണ’മാണെന്ന് ആരോപിച്ച്‌ സ്വതന്ത്ര സംഘടനയായ തൊണ്ടൈ മണ്ഡല സാൻട്രോർ ധർമ പരിപാലന സഭയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഉല്‍പന്നങ്ങള്‍ക്കുള്ള രജിസ്റ്റേർഡ് മുദ്ര രാഷ്ട്രീയ പാർട്ടിയുടെ പതാകയ്ക്ക് എങ്ങനെ ബാധകമാകുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സെന്തില്‍ രാമമൂർത്തി ചോദിച്ചു.

രജിസ്റ്റേർഡ് മുദ്ര സന്നദ്ധ സംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും ബാധകമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ മറുപടി നല്‍കി. തുടർന്ന് വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ടിവികെയ്ക്കു കോടതി നോട്ടീസ് അയച്ചു. ടിവികെ പതാകയില്‍ ആനയുടെ ചിഹ്നം ഉപയോഗിക്കുന്നതിനിടെ ബിഎസ്പി നല്‍കിയ കേസ് ഹൈക്കോടതിയില്‍ തുടരുന്നതിനിടെയാണ് പുതിയ വിവാദം.

SUMMARY: Madras High Court issues notice to Vijay over ‘copycat’ in TVK Kodi

NEWS BUREAU

Recent Posts

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…

5 hours ago

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…

5 hours ago

അധ്യാപിക സ്വയം വെടിവെച്ചു മരിച്ചു

ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…

6 hours ago

കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കൊ​ച്ചി: ക​വ​ർ​ച്ച കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ക​ട​വ​ന്ത്ര പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ…

7 hours ago

ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ എത്തിയ രണ്ട് യുവാക്കളില്‍ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…

7 hours ago

കൂറ് മാറിയ എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എഎപി

ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…

7 hours ago