ബെംഗളൂരു: കർണാടകയിലും മൺസൂൺ കാലവർഷം ശക്തി പ്രാപിക്കുന്നു. തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉടുപ്പി ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ ജില്ലകളിലും മലനാട് പ്രദേശങ്ങളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴയ്കൊപ്പം ഉരുൾപൊട്ടലും മണ്ണിടിച്ചലിനും സാധ്യത ഉള്ളതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കുടക്, ഉഡുപ്പി ജില്ലകള്‍, ദക്ഷിണ കന്നഡയിലെ മംഗളൂരു, ഉള്ളാല, ബണ്ട്വാള, മുൽക്കി, മൂടബിദിരെ എന്നീ അഞ്ച് താലൂക്കുകള്‍, ചിക്കമഗളൂരു ജില്ലയിലെ ചിക്കമഗളൂരു, മൂടിഗെരെ, ശൃംഗേരി, കൊപ്പ, എൻ.ആർ.പുര, കലസ ആറ് താലൂക്കുകൾ എന്നിവിടങ്ങളിലാണ് നാളെ (ജൂണ്‍ 16) അവധി പ്രഖ്യാപിച്ചത്. അംഗനവാടി,സ്കൂള്‍, കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
SUMMARY: Heavy rains in Karnataka; Holiday for educational institutions in four districts tomorrow
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…