കർണാടകയിൽ കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: കർണാടകയിലും മൺസൂൺ കാലവർഷം ശക്തി പ്രാപിക്കുന്നു. തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉടുപ്പി ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ ജില്ലകളിലും മലനാട് പ്രദേശങ്ങളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴയ്കൊപ്പം ഉരുൾപൊട്ടലും മണ്ണിടിച്ചലിനും സാധ്യത ഉള്ളതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കുടക്, ഉഡുപ്പി ജില്ലകള്‍, ദക്ഷിണ കന്നഡയിലെ മംഗളൂരു, ഉള്ളാല, ബണ്ട്വാള, മുൽക്കി, മൂടബിദിരെ എന്നീ അഞ്ച് താലൂക്കുകള്‍, ചിക്കമഗളൂരു ജില്ലയിലെ ചിക്കമഗളൂരു, മൂടിഗെരെ, ശൃംഗേരി, കൊപ്പ, എൻ.ആർ.പുര, കലസ ആറ് താലൂക്കുകൾ എന്നിവിടങ്ങളിലാണ് നാളെ (ജൂണ്‍ 16) അവധി പ്രഖ്യാപിച്ചത്. അംഗനവാടി,സ്കൂള്‍, കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

SUMMARY: Heavy rains in Karnataka; Holiday for educational institutions in four districts tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം....

സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് സിഐഎസ്എഫ് ജവാൻ, 4 പേർ കൊല്ലപ്പെട്ടു; സംഭവം ജമ്മു കശ്മീരിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സി.ഐ.എസ്.എഫ്. ജവാൻ സഹപ്രവർത്തകർക്ക് നേരെ...

മൈസൂരു ശ്രീ മുത്തപ്പൻ ട്രസ്റ്റ് ഭാരവാഹികള്‍  

ബെംഗളൂരു: മൈസൂരു ശ്രീ മുത്തപ്പൻ ട്രസ്റ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം...

ബെംഗളൂരുവിൽ 10.96 കോടിയുടെ എം.ഡി.എം.എ പിടികൂടി; മലയാളി അടക്കം ആറു പേര്‍ അറസ്റ്റില്‍

ബെംഗളൂരു: നഗരത്തിലെ ഗിരിനഗർ, ഹെബ്ബാൾ, വിദ്യാരണ്യപുര മേഖലകളിൽ പോലീസ് നടത്തിയ മൂന്ന്...

ഡൊംലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: ഡൊംലൂർ മലയാളി അസോസിയേഷന്‍ (ഡിഎംഎ) ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഇന്ദിരാനഗർ...

ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാക്കാം; ഏകീകൃത കളർ കോഡിൽ പുനഃപരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍...

കോഴഞ്ചേരിയിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ; പ്രണയനൈരാശ്യമെന്ന് സംശയം

കോഴഞ്ചേരി: മാരാമൺ ചെട്ടിമുക്കിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കഴുത്തിൽ കുത്തേറ്റ...

ഏഷ്യൻ ഗെയിംസ്; വനിതാ റിലേയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം. കിരണ്‍ പഹല്‍,...

Related Articles

Popular Categories