Categories: KARNATAKATOP NEWS

കനത്ത മഴ തുടരുന്നു; തീരദേശ കർണാടകയിലെ ജില്ലകളിൽ ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്യുന്ന മഴയിൽ നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വടക്കൻ കർണാടകയിലും, തീരദേശ കർണാടക ജില്ലകളിലുമാണ് മഴ ശക്തിയായി പെയ്യുന്നത്. ഇതേത്തുടർന്ന് ദക്ഷിണ കന്നഡയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഉത്തര കന്നഡ, ഉഡുപ്പി, മംഗളുരു ജില്ലകളിലും കനത്ത മഴ തുടരുകയാണ്.

കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ തുടർച്ചയായി പെയ്യുന്ന മഴ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ ജനജീവിതം ദുരിതത്തിലാക്കി. ദക്ഷിണ കന്നഡയിൽ 150 മില്ലിമീറ്ററും ഉഡുപ്പിയിൽ 152 മില്ലിമീറ്റർ മഴയും ലഭിച്ചു. ഹൊന്നാവർ താലൂക്കിലെ 313 പേരെ എട്ട് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മറ്റ് പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച മുതൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുന്നുണ്ട്. ചില ഭാഗങ്ങളിൽ വാഹന ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം വരെ മഴ തുടരാനാണ് സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഉത്തര കന്നഡയിൽ ജലനിരപ്പ് അപകട പരിധി കവിഞ്ഞതിനാൽ കാളി നദിയുടെ കദ്ര റിസർവോയറിൻ്റെ നാല് ഗേറ്റുകളിൽ നിന്ന് തിങ്കളാഴ്ച 10,600 ക്യുസെക്സ് വെള്ളം തുറന്നുവിട്ടു.

ഇതോടെ കദ്ര അണക്കെട്ട്, കദ്ര, മല്ലപൂർ, കെരോഡി, ബൈര ബലാനി, കർഗ, ഉലഗ്, ഹലാഗ എന്നിവയുടെ താഴ്‌ന്ന ഗ്രാമങ്ങളിൽ വെള്ളം കയറി. ഉത്തര കന്നഡയിലെ സിർസി, സിദ്ധാപുര, യെല്ലപുര എന്നീ പ്രദേശങ്ങളും ഉത്തര കന്നഡയിലെ മലനാട് (ഘട്ട്) പ്രദേശങ്ങളിലുമാണ് മഴ സാരമായി ബാധിച്ചത്. വരും ദിവസങ്ങളിലും കർണാടകയിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

TAGS: KARNATAKA | RAIN UPDATES
SUMMARY: Heavy rain lashes in karnataka several areas flooded

Savre Digital

Recent Posts

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…

15 minutes ago

കടമ്മനിട്ട രാമകൃഷ്ണൻ ചരിത്രത്തിൽ ഇല്ലാത്ത കീഴാളരെ കവിതയിൽ ചരിത്രമാക്കിയ കവി-കെ വി പ്രശാന്ത് കുമാർ

ബെംഗളൂരു: എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ,…

1 hour ago

മട്ടന്നൂരിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു; മറ്റൊരു മകൻ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.…

2 hours ago

പ്ലാറ്റ്‌ഫോമിലൂടെ ഓടിച്ച ഓട്ടോ ട്രാക്കിലേക്ക് മറിഞ്ഞു; വര്‍ക്കലയില്‍ വന്ദേഭാരത് ഓട്ടോയിലിടിച്ച് അപകടം

തിരുവനന്തപുരം: കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ​ട്രെയിൻ ഓട്ടോയിൽ ഇടിച്ചു. ചൊവ്വാഴ്ച രാത്രി 10.10ന് വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ ട്രാക്കിൽ പ്രവേശിച്ച…

2 hours ago

ഐ.എസ്.ആർ.ഒ ബ്ലൂബേഡ് ബ്ലോക്ക്-2 വിക്ഷേപണം ഇന്ന്; ബഹിരാകാശത്തേക്ക് ഉയരുക ഭാരമേറിയ ഉപഗ്രഹം

ന്യൂഡല്‍ഹി: യു.​എ​സ് വാ​ർ​ത്താ​വി​നി​മ​യ സാ​റ്റ​ലൈ​റ്റും വ​ഹി​ച്ച് ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ (ഐ.​എ​സ്.​ആ​ർ.​ഒ) ബ്ലൂ​ബേ​ഡ് ബ്ലോ​ക്ക്-2 ബ​ഹി​രാ​കാ​ശ പേ​ട​കം ബു​ധ​നാ​ഴ്ച…

2 hours ago

ടേക്ക് ഓഫിന് പിന്നാലെ വിമാനം തകര്‍ന്നു; ലിബിയന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു

അങ്കാറ: ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹ്മദ് അല്‍ ഹാദദും നാല് ഉന്നത ഉദ്യോഗസ്ഥരുമടക്കം 8 പേര്‍…

3 hours ago