ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വെള്ളിയാഴ്ച മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ഉണ്ടായിരുന്നുവെങ്കിലും ഗതാഗതത്തെയോ മറ്റു കാര്യങ്ങളെയോ ബാധിച്ചിരുന്നില്ല. കർണാടകയുടെ വിവിധ ഭാഗങ്ങളിലും കാലവർഷത്തിന് ശക്തി കുറഞ്ഞെന്നാണ് മുൻ ദിവസങ്ങളിലെ മഴയുടെ അളവുകൾ സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
ഞായറാഴ്ച ബെംഗളുരുവിൽ ശരാശരി താപനില 26.95 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഏറ്റവും കുറഞ്ഞ താപനില 21.7 ഡിഗ്രി സെൽഷ്യസും ഏറ്റവും കൂടിയ താപനില 29.76 ഡിഗ്രി സെൽഷ്യസും ആണ്. എന്നാൽ വരും ദിവസങ്ങളിലും ബെംഗളുരുവിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
എച്ച്എഎല്ലിലെ പരമാവധി താപനില 30.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.6 ഡിഗ്രി സെൽഷ്യസും ബെംഗളൂരു വിമാനത്താവളത്തിലെ കൂടിയ താപനില 30.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21.0 ഡിഗ്രി സെൽഷ്യസുമാണ്.
ബീദറിൽ 31.0 ഡിഗ്രി സെൽഷ്യസ് കൂടിയ താപനിലയും, 22.6 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയും വിജയപുരയിൽ 31.6 ഡിഗ്രി സെൽഷ്യസ് കൂടിയ താപനിലയും 19.0 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയും ബാഗൽകോട്ടിൽ 33.7 ഡിഗ്രി സെൽഷ്യസ് പരമാവധി താപനിലയും കുറഞ്ഞ താപനില 22.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
TAGS: KARNATAKA| RAIN UPDATES
SUMMARY: Heavy rain predicted in city for next two days
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…
ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കുന്നത്.…
ബെംഗളൂരു: കൊല്ലം ഈട്ടിവിള പുനലൂർ സ്വദേശി ഡി. ലാസർ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. രാമമൂർത്തിനഗർ പഴയ…
ന്യൂഡൽഹി: നാലുവർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഗുഹാൻഷുവിലേക്കാണ് ആദ്യ സർവീസ്. ഷാങ്ഹായി…
പാലക്കാട്: സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ്…