KERALA

ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റെല്ലാ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളില്‍ മഴ ശക്തമാകാനുളള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും. ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട് പെരിയാര്‍ നദിയിലേക്ക് വെള്ളമൊഴുക്കും. നിലവില്‍ 135.5 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

സെക്കന്റില്‍ 3,800 ഘനയടി ജലം അണക്കെട്ടിലേക്കൊഴുകിയെത്തുമ്പോള്‍ 2,050 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ ഷട്ടര്‍ തുറക്കേണ്ടി വരില്ലെന്നാണ് തമിഴ്‌നാടിന്റെ വിലയിരുത്തല്‍. ഷട്ടറുകള്‍ തുറന്നേക്കുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

SUMMARY: Heavy rains to continue; Orange alert in five districts today

NEWS DESK

Recent Posts

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷങ്ങള്‍ക്ക് സമാപനം

ബെംഗളൂരു: ഒരു മാസത്തിലേറെ നീണ്ടുനിന്ന കേരളസമാജം ദൂരവാണിനഗറിന്റെ ഓണാഘോഷപരിപാടികൾക്ക് സമാപനം. പൊതുസമ്മേളനത്തില്‍ ബി.എ. ബസവരാജ് എംഎൽഎ, കന്നഡ ചലച്ചിത്രതാരവും അധ്യാപികയുമായ…

21 minutes ago

‘ബന്ധികളെ മോചിപ്പിക്കാം, ഭരണം കൈമാറാം’; ട്രംപിന്റെ പദ്ധതിയിലെ ഉപാധികൾ ഭാഗികമായി അംഗീകരിച്ച്‌ ഹമാസ്‌

ഗാസ: ബന്ദികളാക്കിയ എല്ലാ ഇസ്രയേലി പൗരന്മാരെയും വിട്ടയക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചതായി…

33 minutes ago

ഗായിക ആര്യ ദയാൽ വിവാഹിതയായി

കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…

9 hours ago

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുത്: ആരോ​ഗ്യ മന്ത്രാലയം

ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന്‌ കഴിച്ച്‌ മധ്യപ്രദേശിൽ…

9 hours ago

കെഎന്‍എസ്എസ് ഇന്ദിരാനഗർ കരയോഗം കുടുംബസംഗമം 5 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…

10 hours ago

കോട്ടയത്ത് നിന്ന് കാണാതായ 50 വയസ്സുകാരി ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…

10 hours ago