KERALA

കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്, രണ്ട് ജില്ലകളിൽ ഓറഞ്ച് അല​ർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസറഗോഡ് ജില്ലയിലും ആലപ്പുഴ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. വടക്കൻ കേരളത്തിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലും തീരം മേഖലയിലും ജാഗ്രത തുടരണം. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കനത്ത മഴയിൽ ഇന്നലെ മൂന്നു മരണം. പാലക്കാട്ട് വീടിന്റെ ചുമര് ഇടിഞ്ഞുവീണ് മണ്ണാർക്കാട് മണലടി ലക്ഷംവീട് റാവുത്തർ വീട്ടിൽ പാത്തുമ്മബിയും (80), കാസറഗോഡ് തോട്ടിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർഥി സുൽത്താനും (എട്ട്) മരിച്ചു. ആലപ്പുഴ ബീച്ചിൽ തിരയിൽപെട്ട് കാണാതായ കൊട്ടാരച്ചിറയിൽ ഡോൺ തോമസ് ജോസഫിന്റെ (15) മൃതദേഹം തീരത്തടിഞ്ഞു.

കാസറഗോഡ്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് കടലാക്രമണം രൂക്ഷമായതിനാൽ തീരദേശത്തും റെഡ് അലർട്ടാണ്. മത്സ്യബന്ധനം പാടില്ല.

വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഉന്നതികളിലും നഗറുകളിലും പ്രത്യേക ശ്രദ്ധ പുലർത്താൻ മന്ത്രി ഒ.ആർ.കേളു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദുർഘട മേഖലകളിലെ ഉന്നതികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദ്ദേശിച്ചു. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആവശ്യമായി വന്നാൽ മാറി താമസിക്കാൻ തയ്യാറാകണമെന്നും ഈ മേഖലകളിൽ കഴിയുന്നവരോട് മന്ത്രി അഭ്യർഥിച്ചു.

SUMMARY: Heavy rains to continue; Rain warning in ten districts, orange alert in two districts

NEWS BUREAU

Recent Posts

മനുഷ്യ-വന്യജീവി സംഘര്‍ഷം: ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൂറിസം സഫാരികള്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…

8 hours ago

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…

8 hours ago

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ സുവർണ ജ്യോതി 9 ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…

9 hours ago

തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…

9 hours ago

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…

10 hours ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

10 hours ago