ബെംഗളൂരു: ബെംഗളൂരുവിൽ വരുക ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്കാണ് ഐഎംഡി മഴ പ്രവചിച്ചിട്ടുള്ളത്. ഏപ്രിൽ 19 വരെ ബെംഗളൂരുവിൽ വ്യാപകമായ മഴ ലഭിച്ചേക്കും. 19ന് ശേഷം താപനില 33 ഡിഗ്രി സെൽഷ്യസിനും 34 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസ് 22 ഡിഗ്രി സെൽഷ്യസിനായി തുടരും. ഏപ്രിൽ 22 വരെ കൂടിയ താപനില 34 ഡിഗ്രിക്കും 37 ഡിഗ്രിക്കും ഇടയിലായും കുറഞ്ഞ താപനില 23 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലായി അനുഭവപ്പെടുമെന്നും ഐഎംഡി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു. ഏപ്രിൽ 15ന് സിറ്റി ഒബ്സര്‍വേറ്ററി 2.8 എംഎം മഴയും എച്ച്എഎൽ എയർപോർട്ട് റോഡിൽ 3.1 എംഎം മഴയും രാത്രി 11.30 വരെ രേഖപ്പെടുത്തി. അഞ്ച് ദിവസം നീണ്ടുനിന്ന വരണ്ട കാലാവസ്ഥയ്ക്ക് ശേഷമാണ് നഗരത്തിൽ ചൊവ്വാഴ്ച മികച്ച മഴ ലഭിച്ചത്. ബുധനാഴ്ച കൂടിയ താപനില 2 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരുന്നു.
TAGS: BENGALURU | RAIN
SUMMARY: Heavy Rain to lash in Bengaluru coming days
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…
കാസറഗോഡ്: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…
തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…