ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമൊഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു, ചാമരാജനഗർ ജില്ലകളിൽ ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചതായി ഐഎംഡി ബെംഗളൂരു ഡയറക്ടർ സി.എസ് പാട്ടീൽ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം 5.30 വരെ ബെംഗളൂരുവിൽ 3.8 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. എച്ച്എഎൽ വിമാനത്താവളത്തിൽ 7 മില്ലീമീറ്ററും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) 2.2 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി,
ബെംഗളൂരു അർബൻ, എച്ച്എഎൽ, കെഐഎ എന്നിവിടങ്ങളിൽ പരമാവധി താപനില യഥാക്രമം 27.4 ഡിഗ്രി, 27.1 ഡിഗ്രി, 26.9 ഡിഗ്രി സെൽഷ്യസ് ആണ്. കുറഞ്ഞ താപനില യഥാക്രമം 19.5, 19.2, 19.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
TAGS: KARNATAKA | RAIN
SUMMARY: More rain likely in Karnataka, yellow alert in a few districts
ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ്…
വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…
ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…
ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…
വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…