ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി. പാതയിലെ വിവിധ ഇടങ്ങളിൽ കഴിഞ്ഞ ദിവസം മഴയിൽ മണ്ണിടിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. ഇതുവഴി പോകേണ്ട വാഹനങ്ങൾ തീർഥഹള്ളി, മസ്തിക്കട്ടെ, കനുഗോഡു, കൊല്ലൂർ വഴിയോ ശിവമൊഗ്ഗ, ഹൊന്നവാര, ഭട്കൽ, ബൈന്ദൂർ വഴിയോ പോകണമെന്നു ശിവമൊഗ്ഗ ജില്ലാ കലക്ടർ ഗുരുദത്ത ഹെഗ്ഡെ അറിയിച്ചു.
SUMMARY: Heavy vehicle restrictions at Balebarre Pass
ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















