കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച അർധരാത്രിയാണ് സംഭവം. നായകൾ നിര്‍ത്താതെ കുരച്ചതിനെ തുടര്‍ന്ന് വീട്ടിൽനിന്ന് പുറത്തിറങ്ങിയതായിരുന്നു കാസ്റ്റലിനോ. അവിടെ എത്തിയ കാട്ടാന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കാസ്റ്റലിനോ ചിക്കമഗളൂരുവിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
SUMMARY: 63-year-old injured in wild elephant attack

LEAVE A REPLY

Please enter your comment!
Please enter your name here