Categories: KERALATOP NEWS

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി കൊടുത്തിരുന്നു; ടൊവിനോ തോമസ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി കൊടുത്തിരുന്നെന്ന് വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും പ്രേക്ഷകർ സിനിമാ മേഖലയെ മുഴുവനായും തിന്മകളുടെ കേന്ദ്രമായി കാണില്ലെന്ന് പ്രതീക്ഷയുണ്ടെന്നും താരം വ്യക്തമാക്കി.

ജോലിസ്ഥത്ത് സ്ത്രീകള്‍ക്ക് പേടിയില്ലാതെ ജോലിചെയ്യാനും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുവാനും എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടോവിനോ. താൻ കമ്മിറ്റിയോട് സംസാരിച്ചിട്ടുണ്ട്. മലയാള സിനിമാ മേഖലയെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണിത്. അതുകൊണ്ടാണ് മലയാള സിനിമ ലോകത്ത് നടക്കുന്ന കാര്യങ്ങളെ പറ്റി മാത്രം നമ്മള്‍ ചർച്ച ചെയ്യുന്നതെന്ന് ടൊവിനോ പറഞ്ഞു.

ഇത്തരമൊരു കമ്മിറ്റി സിനിമയല്ലാതെ മറ്റേതെങ്കിലും മേഖലയെ അടിസ്ഥാനമാക്കി പഠനം നടത്തുകയാണെങ്കില്‍, ഇതുപോലുള്ള സംഭവങ്ങള്‍ ലോകത്ത് എല്ലായിടത്തും നടക്കുന്നതാണെന്ന് മനസിലാക്കാൻ സാധിക്കും. പക്ഷേ ജനങ്ങള്‍ മലയാള സിനിമാ മേഖലയില്‍ മാത്രം നടക്കുന്നതാണെന്ന് പറയുകയാണെങ്കില്‍ അത് വളരെ വിഷമമുണ്ടാക്കുന്നതാണ്. കാരണം താനും മലയാള സിനിമയുടെ ഭാഗമാണ് എന്നും താരം പ്രതികരിച്ചു.

പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ഇത്തരമൊരു ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അർഹമായ ശിക്ഷ ലഭിക്കണം. അവർ രക്ഷപെട്ടുകൂടാ. അതാണ് ചെയ്യേണ്ട അടിസ്ഥാന കാര്യം. ശിക്ഷിക്കപ്പെടുക മാത്രമല്ല, ഇത് ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. ജോലിസ്ഥലം സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കാൻ അത്തരമൊരു അവബോധവും അറിവും ഉണ്ടായിരിക്കണമെന്നും ടോവിനോ കൂട്ടിച്ചേർത്തു.

TAGS : HEMA COMMITTEE | TOVINO | STATEMENT
SUMMARY : Those who commit terrible acts should receive deserved punishment, Tovino on Hema Committee Report

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

6 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

7 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

8 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

9 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

9 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

10 hours ago