Categories: CINEMATOP NEWS

വടികൊടുത്ത് അടി വാങ്ങി; പുഷ്പ 2 വിന്റെ റിലീസ് തടയാൻ ഹർജി നൽകിയയാൾക്ക് പിഴയിട്ട് ഹൈക്കോടതി

ഹൈദരാബാദ് : അല്ലു അർജുൻ ചിത്രം പുഷ്പ 2 : ദ റൂളിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തെലങ്കാന ഹൈക്കോടതി തള്ളി. സെക്കന്ദരാബാദ് സ്വദേശിയായ ശരരാപ്പു ശ്രീശൈലം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചിത്രം യുവാക്കളെ അടക്കം വഴി തെറ്റിക്കുമെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. പുഷ്പ ചന്ദനക്കടത്ത് അടക്കമുള്ള നിയവിരുദ്ധമായ കാര്യങ്ങൾ മഹത്വവത്ക്കരിക്കുന്ന സിനിമയാണെന്നും യുവാക്കളെ അടക്കം സിനിമ വഴിതെറ്റിക്കുമെന്നും ആയതിനാൽ കോടതി ഇടപെട്ട് സിനിമയുടെ റിലീസ് തടയണമെന്നുമാണ് ഇയാള്‍ ഹർജിയിലൂടെ ആവശ്യപ്പെട്ടത്.

എന്നാൽ ഹർജി തള്ളിയ ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, അവകാശവാദങ്ങൾ ഊഹക്കച്ചവടമാണെന്നും ചിത്രത്തിന്റെ ടീസറിനപ്പുറം തെളിവുകളുടെ പിന്തുണയില്ലാത്തതാണെന്നും വ്യക്തമാക്കി. ഈ ഘട്ടത്തിൽ റിലീസ് നിർത്തുന്നത് സിനിമാ വ്യവസായത്തെ താറുമാറാക്കുമെന്നും സിനിമാ പ്രവർത്തകർക്ക് കാര്യമായ സാമ്പത്തിക നഷ്ടം വരുത്തുമെന്നും ചൂണ്ടിക്കാട്ടി.

ഹർജിയിൽ കഴമ്പില്ലെന്നും ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നുവെന്നും ജസ്റ്റിസ് ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഹര്‍ജിക്കാരനെതിരെ കോടതി പിഴയിട്ടു. ഈ തുക മനുഷ്യക്കടത്തില്‍ നിന്ന് അതിജീവിച്ച സ്ത്രീകളെയും കുട്ടികളെയും പിന്തുണയ്‌ക്കുന്ന സംഘടനയ്‌ക്ക് നല്‍കണമെന്നും നിർദേശിച്ചു.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെ (സിബിഎഫ്‌സി) പ്രതിനിധീകരിച്ച് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഗാഡി പ്രവീൺ കുമാർ സിനിമയുടെ റിലീസിനെ ന്യായീകരിച്ചു. ശുപാർശ ചെയ്ത അഞ്ച് മാറ്റങ്ങൾ ഉൾപ്പെടുത്തിയ ശേഷം സിബിഎഫ്‌സി പുഷ്പ 2 ശ്രദ്ധാപൂർവ്വം അവലോകനം ചെയ്തതായി അദ്ദേഹം കോടതിയില്‍ പറഞ്ഞു.
<br>
TAGS : PUSHPA-2 MOVIE
SUMMARY : High Court fined the petitioner to block the release of Pushpa 2

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

6 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

7 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

8 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

9 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

9 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

10 hours ago