Categories: KERALATOP NEWS

ഭാര്യ വീട്ടിൽ ബന്ധുക്കളുടെ മർദനമേറ്റ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: ഭാര്യ വീട്ടിൽ ബന്ധുക്കളുടെ മർദനമേറ്റ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്‌ (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ തൃക്കുന്നപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

ആറാട്ടുപുഴ തറയില്‍ കടവ് തണ്ടാശേരില്‍ വീട്ടില്‍ ആതിര രാജിയാണ് വിഷ്ണുവിന്റെ ഭാര്യ. ഒന്നര വർഷമായി ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള കുട്ടിയുണ്ട്. അവധി ദിവസം വിഷ്ണുവിനോടൊപ്പം പോയ കുട്ടിയെ ഭാര്യവീട്ടിൽ തിരികെ എത്തിക്കാൻ ചെന്നപ്പോൾ ഭാര്യയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാവുകയും അടിയില്‍ കലാശിക്കുകയുമായിരുന്നു. അവരുടെ മര്‍ദനമേറ്റ് വിഷ്ണു കുഴഞ്ഞുവീണു. വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മര്‍ദ്ദനത്തെ തടര്‍ന്നാണ് വിഷ്ണു മരിച്ചതെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
<BR>
TAGS : DEATH | ALAPPUZHA NEWS
SUMMARY : A young man collapsed and died after being beaten up by relatives at his wife’s house

Savre Digital

Recent Posts

ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…

7 hours ago

‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…

7 hours ago

ബൈക്കപകടത്തില്‍‌ പരുക്കേറ്റ് ചികിത്സയിലിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു

ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…

8 hours ago

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…

8 hours ago

ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര; ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം, യു​വാ​വ് പി​ടി​യി​ൽ

ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…

8 hours ago

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക്…

9 hours ago