ന്യൂഡൽഹി: ഐഎഎസ് മുന്‍ പ്രൊബേഷണറി ഓഫിസര്‍ പൂജാ ഖേദ്ക്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ അനധികൃതമായി ഒബിസി, ഭിന്നശേഷി സംവരണങ്ങള്‍ നേടിയെന്നതാണ് പൂജക്കെതിരായ കുറ്റം. പൂജക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുകളുണ്ടെന്ന് ഹൈക്കോടതി ജസ്റ്റിസ് ചന്ദ്ര ധരി സിങ് ചൂണ്ടിക്കാട്ടി.
കൂടുതല്‍ അന്വേഷണം നടത്തിയാല്‍ സംവിധാനങ്ങള്‍ അട്ടിമറിക്കാനായി നടത്തിയ വലിയ ഗൂഢാലോചനകള്‍ പുറത്ത് വരുമെന്നും അറസ്റ്റ് ചെയ്യും മുമ്പ് തന്നെ പൂജയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഏറ്റവും വലിയ പരീക്ഷയാണ് സിവില്‍ സര്‍വീസ്.
ഭരണഘടനാ സ്ഥാപനത്തെയും സമൂഹത്തെയും വഞ്ചിച്ചതിന്‍റെ ഉത്തമോദാഹരണമാണ് പൂജയുടെ കേസെന്നും കോടതി ചൂണ്ടിക്കാട്ടി. 2022ലെ യുപിഎസ്‌സി പരീക്ഷയില്‍ സംവരണാനുകൂല്യങ്ങള്‍ക്കായി പൂജ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചെന്നാണ് ആരോപണം. ഡല്‍ഹി പോലീസിന്‍റെയും പരാതിക്കാരായ യുപിഎസ്‌സിയുടെയും അഭിഭാഷകര്‍ പൂജയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.
യുപിഎസ്‌സിയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നരേഷ് കൗശികും വര്‍ധമാന്‍ കൗശിക്കും ഹാജരായി. അതേസമയം തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പൂജ നിഷേധിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാമെന്നും രേഖകളെല്ലാം ഹാജരാക്കാമെന്നും പൂജ കോടതിയെ അറിയിച്ചു. എന്നാൽ കോടതി ഇക്കാര്യം തള്ളുകയായിരുന്നു.
TAGS: NATIONAL | POOJA KHEDKAR
SUMMARY: Delhi high court rejects anticipatory bail for Pooja khedkar
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 22ന് ശബരിമല കയറുക ഗൂര്‍ഖ വാഹനത്തില്‍. പുതിയ ഫോര്‍ വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി…
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. അപകടത്തില്‍…
ന്യൂഡല്‍ഹി: മുൻകൂട്ടി ബുക്ക് ചെയ്ത തീവണ്ടി ടിക്കറ്റിലെ യാത്രാ തിയതി ഓൺലൈനായി മാറ്റുന്നതിനുള്ള സൗകര്യം ജനുവരിമുതൽ നടപ്പാകുമെന്ന് റെയിൽവേ അടുത്തിടെ…
കൊച്ചി: കൂത്താട്ടുകുളത്ത് സ്കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് അപകടം. ഇല്ലാഞ്ഞി സെന്‍റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും ഞീഴൂർ സെന്‍റ് കുര്യാക്കോസ്…
ബെംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നഗര മധ്യത്തില്‍ ബെംഗളൂരുവില്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു. ഇന്ന് ഉച്ചയ്ക്ക് 2.15ഓടെ സാമ്പിജ് സ്‌ക്വയര്‍…
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു. ഹെറിറ്റേജ് ബ്ലോക്കിലെ ക്ലാസ് റൂമിന്റെ സീലിംഗ് ആണ് തകര്‍ന്നത്. ഇന്ന്…