Categories: LATEST NEWS

വയനാട് തുരങ്കപാത നിര്‍മാണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ ഹർജി ഹൈക്കോടതി തള്ളി. വയനാട് തുരങ്കപാത നിർമാണം തുടരാമെന്ന് ഹൈക്കോടതി. പരിസ്ഥിതിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാല്പര്യ ഹർജി നല്‍കിയത്. അതേസമയം വിധിപ്രസ്താവത്തിന് മുൻപായി സുപ്രധാന നിരീക്ഷണങ്ങളും കോടതി നടത്തി.

ശാസ്ത്രീയ കാര്യങ്ങളില്‍ കോടതി ഇടപെടാത്തത് നിയന്ത്രണ അതോറിറ്റികളുടെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവാദിത്തം വർധിപ്പിക്കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നല്‍കിക്കൊണ്ട് പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിർമാണം.

ഭോപ്പാല്‍ ആസ്‌ഥാനമായ ദിലിപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്ത അസ്‌ഥാനമായ റോയല്‍ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. മല തുരന്നുള്ള നിർമ്മാണം നാലുവർഷം കൊണ്ട് പൂർത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം. വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂർ ആയി കുറയും.

SUMMARY: High Court rejects plea to stop construction of Wayanad tunnel

NEWS BUREAU

Recent Posts

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് വീണ്ടും നീട്ടി പാക്കിസ്ഥാൻ

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ ആകാശപരിധിയിലൂടെ പറക്കുന്നതിനുള്ള നിരോധനം നീട്ടി പാകിസ്ഥാൻ. ജനുവരി 24 വരെയാണ് നിലവിലെ വിലക്ക് നീട്ടിയത്.…

13 minutes ago

“സയൻസിലൂടെ ഒരു യാത്ര”ശാസ്ത്ര പരിപാടി ശ്രദ്ധേയമായി

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യലഹങ്ക സോണും വിശ്വേശ്വരയ്യ മ്യൂസിയവും സംയുക്തമായി യലഹങ്ക വിനായക പബ്ലിക് സ്കൂളിൽ “സയൻസിലൂടെ ഒരു യാത്ര”…

53 minutes ago

ക്രിസ്മസ്, പുതുവത്സര അവധി; കോയമ്പത്തൂരിൽ നിന്ന് മംഗളൂരു വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍, വഡോദര-കോട്ടയം, ചെർലപ്പള്ളി-മംഗളൂരു റൂട്ടുകളിലും സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് പാലക്കാട്, കോഴിക്കോട്, മംഗലാപുരം വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ.…

1 hour ago

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു; ടയര്‍ ഊരിത്തെറിച്ചു

തിരുവനന്തപുരം: വാമനപുരത്ത് മന്ത്രി സജി ചെറിയാന്‍ വാഹനം അപകടത്തില്‍പ്പെട്ടു. വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.…

2 hours ago

ഒ. സദാശിവന്‍ കോഴിക്കോട് മേയറായേക്കും

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ ഒ സദാശിവന്‍ മേയറായേക്കും. തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന്‍ മത്സരിച്ച്‌ ജയിച്ചത്. ഇക്കാര്യത്തില്‍…

3 hours ago

കര്‍മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത്; റെജി മാത്യുവിന് മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി: കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി…

4 hours ago