കൊച്ചി: മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയില്‍ നിന്ന് അകറ്റാനാവില്ലെന്ന് ഹൈക്കോടതി. മുലയൂട്ടുകയെന്നത് ഏതൊരു അമ്മയുടെയും മുലയുണ്ണുക എന്നത് കുഞ്ഞിന്റെയും മൗലികാവകാശമാണെന്നും ഹൈക്കേോടതി പറഞ്ഞു. ഇടുക്കി ശിശുക്ഷേമസമിതിയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ പിതാവിന് കൈമാറണമെന്ന ഉത്തരവിനെതിരെയാണ് ഹൈക്കോടതിയുടെ വിമർശനം. കുട്ടിയുടെ അമ്മ ആർക്കൊപ്പമാണ് കഴിയുന്നത് എന്നുളള വിഷയങ്ങള്‍ കണക്കാക്കിയല്ല കുഞ്ഞിന് മുലയൂട്ടുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും കോടതി വിമർശിച്ചു. കുട്ടിയെ ഉടൻ തന്നെ അമ്മയ്ക്ക് കൈമാറണമെന്നും കുമളി സ്റ്റേഷൻ ഹൗസ് ഓഫീസർ അത് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
കഴിഞ്ഞ വർഷമാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടി ജനിച്ചതിന് ശേഷം യുവതി ഭർത്താവിന്റെ ഉപദ്രവം കാരണം സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് യുവതി ഭർത്താവിന്റെ അമ്മയുടെ രണ്ടാം ഭർത്താവിനോടൊപ്പം താമസം തുടങ്ങി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർത്താവ് നല്‍കിയ പരാതിയിലാണ് കുട്ടിയെ പിതാവിനോടൊപ്പം വിടാൻ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. ഇതിനെതിരെ യുവതി ഹൈക്കോടതിയില്‍ എത്തിയതിന് പിന്നാലെയാണ് ഉത്തരവ്.
TAGS : BABY | HIGH COURT
SUMMARY : High Court said that a baby cannot be separated from its mother
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…