കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിയ്ക്ക് ആശ്വാസം. ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് തുടർ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്. കിഫ്ബി നില്‍കിയ ഹർജിയില്‍ കോടതി പ്രാഥമിക വാദം കേട്ടിരുന്നു. തുടർന്നാണ്, തുടർനടപടികള്‍ ഹൈക്കോടതി സ്‌റ്റേ നല്‍കിയിരിക്കുന്നത്.
കിഫ്ബി മസാലബോണ്ടിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തതത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഇഡി നോട്ടീസ് നല്‍കിയിരുന്നത്. മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി, കെ.എം എബ്രഹാം എന്നിവർക്കാണ് ഇഡി നോട്ടീസ് അയച്ചിരുന്നത്. അതിനെതിരെയാണ് കിഫ്ബി ഹൈക്കോടതിയെ സമീപിച്ചത്.
മസാല ബോണ്ടിലൂടെ സമാഹരിച്ച പണം വികസനപ്രവർത്തനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. സ്ഥലം വാങ്ങിയത് ഫെമ ചട്ട ലംഘനം നടന്നു എന്നു പറഞ്ഞാണ് ഇഡി നോട്ടീസ് അയച്ചിരുന്നത്. എന്നാല്‍, മസാലബോണ്ടിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് സ്ഥലം വാങ്ങിയിട്ടില്ലെന്നും വികസന പ്രവർത്തനങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുകയാണ് ചെയ്തതെന്നായിരുന്നു കിഫിബിയും സർക്കാറും വ്യക്തമാക്കിയിരുന്നു.
SUMMARY: High Court stays ED notice in Masala Bond case
കോഴിക്കോട്: ഡിജിറ്റല്‍ തട്ടിപ്പ് നടത്തിയ കേസില്‍ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലി പിടിയില്‍. കോഴിക്കോട് കൊടുവള്ളി…
ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്‌ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ…
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമകള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ നടി ഭാവന പങ്കെടുത്തു. വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാവനയ്ക്കും ഒപ്പമുള്ള…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…
വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…