Categories: KERALATOP NEWS

കേരളത്തിൽ അതിവേഗ റോഡ് ഇടനാഴി വരുന്നു; തിരുവനന്തപുരം മുതൽ അങ്കമാലിവരെ പദ്ധതി

കൊച്ചി: കേരളത്തിൻ്റെ ഗതാഗത സൗകര്യങ്ങളിൽ ഏറെ മാറ്റം വരുത്തിയേക്കാവുന്ന പുതിയ റോഡ് ഇടനാഴിയെത്തുന്നു. ഏറെ തിരക്കുള്ള മധ്യകേരളവും തെക്കൻ കേരളവും ബന്ധിപ്പിച്ചുള്ള റോഡ് ഇടനാഴിക്കാണ് സാധ്യതകൾ ശക്തമാകുന്നത്. കേന്ദ്ര സർക്കാരിൻ്റെ മുന്നിലുണ്ടായിരുന്ന തിരുവനന്തപുരം – അങ്കമാലി പാത അതിവേഗ ഇടനാഴിയാക്കി മധ്യകേരളവും തെക്കൻ കേരളവും ബന്ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

പദ്ധതിയോട് കേന്ദ്ര സർക്കാരിന് അനുകൂല നിലപാടാണുള്ളത്. കേന്ദ്ര ഉപരിതല മന്ത്രാലയത്തിൻ്റെ വിഷൻ 2047ൽ ഉൾപ്പെടുത്തി പദ്ധതി അതിവേഗത്തിലാക്കാനുള്ള നീക്കമാണുള്ളത്. ഇതിൻ്റെ ഭാഗമായുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയാക്കി ദേശീയപാത അധികൃതർ റോഡ് മന്ത്രാലയത്തിന് കൈമാറി. പദ്ധതി യാഥാർഥ്യമായാൽ മധ്യകേരളത്തിലെ ജില്ലകളിലേക്കും തിരിച്ചു അതിവേഗം തെക്കൻ ജില്ലകളിൽ നിന്ന് എത്തിച്ചേരാനാകും.

മുൻപ് നിർദേശിച്ചിരുന്ന അലൈൻമെൻ്റിൽ നിന്ന് നേരിയ മാറ്റങ്ങളും വ്യത്യാസങ്ങളും വരുത്തിയാണ് തിരുവനന്തപുരം – അങ്കമാലി അതിവേഗ ഇടനാഴി. റോഡുകളിലെ തിരക്കും മറ്റും കണക്കിലെടുത്ത് നാലുവരിയായി പാത നിർമിക്കാനാണ് നിലവിലെ തീരുമാനം. നിർദിഷ്ട തിരുവനന്തപുരം റിങ് റോഡിൽ നിന്ന് ആരംഭിച്ച് അങ്കമാലി ബൈപാസിൽ അവസാനിക്കും. അതേസമയം പാത കടന്നു പോകുന്ന പ്രദേശങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ വിശദമാക്കിയിട്ടില്ല.

നാലുവരി പാതയായതിനാൽ തന്നെ 205 കിലോമീറ്റർ റോഡിനായി ഏകദേശം 950 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതായി വരുമെന്നതാണ് കടമ്പ. സർവേ ഉൾപ്പെടെയുള്ള നടപടികൾ നടക്കുന്ന ശബരിമല വിമാനത്താവളത്തിന് സമീപത്തുകൂടി മധ്യകേരളത്തിലെ മലയോര മേഖലകളെ ബന്ധിപ്പിച്ചാകും പാത കടന്നുപോകുകയെന്ന പ്രത്യേകതയുമുണ്ട്.

2047-ടെ രാജ്യത്ത് 50,000 കിലോമീറ്റർ ആക്സസ് കൺട്രോൾഡ് ദേശീയപാതകൾ നിർമിക്കുന്നതാണ് പദ്ധതി. ഇതിലൊന്നാണ് കേരളത്തിന് ലഭിക്കുക. ഇതിൽ എക്സിറ്റ് പോയന്റുകൾ കുറവാകും. സഞ്ചരിക്കുന്ന ദൂരത്തിനുമാത്രം ടോൾ നൽകിയാലും മതി. ജി.പി.എസ്. അധിഷ്ഠിത ടോൾ സംവിധാനമാണ് ഇത്തരം റോഡുകളിൽ ആവിഷ്കരിക്കുക.

Savre Digital

Recent Posts

ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം; റെയിൽപാളത്തിൽ അഞ്ചിടങ്ങളിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. പാളത്തിലെ അഞ്ചിടങ്ങളിലാണ് ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്.…

1 hour ago

ഡൽഹിയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് - ഡൽഹി എയർ ഇന്ത്യ (AI…

2 hours ago

എസ്എംഎഫ് ബെംഗളൂരു ജില്ലാ അഡ്ഹോക്ക് കമ്മറ്റി രൂപവത്കരിച്ചു

ബെംഗളൂരു: സമസ്തയുടെ പോഷക സംഘടനയായ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) ബെംഗളൂരു ജില്ല അഡ്‌ഹോക്ക് കമ്മറ്റി രൂപവത്കരിച്ചു. ജില്ലയിലെ വിവിധ…

2 hours ago

വി എസിനെതിരെ വിദ്വേഷ പരാമര്‍ശം; നാല് പേര്‍ക്കെതിരെ പരാതി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. ജലീൽ പുനലൂർ…

2 hours ago

നമ്മ മെട്രോ യെലോ ലൈനിൽ സുരക്ഷാ പരിശോധന തുടങ്ങി

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർ.വി. റോഡ്-ബൊമ്മസന്ദ്ര 19.15 കിലോമീറ്റർ പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ആരംഭിച്ചു.…

3 hours ago

ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബെംഗളൂരു: റായ്ച്ചൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. മറ്റു 3 പേരുടെ നില ഗുരുതരമാണ്. രമേശ്…

3 hours ago