ചെന്നൈ: സിനിമ സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടിക്ക് സ്റ്റേ നൽകി മദ്രാസ് ഹൈക്കോടതി. 10 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിൻ്റെ നടപടി നിയമവിരുദ്ധമാണ് എന്ന് ചൂണ്ടികാട്ടി ശങ്കർ നല്‍കിയ ഹര്‍ജി പരിഗണിച്ചു കോടതി ഇഡി നടപടി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഏപ്രില്‍ 21ന് കേസ് വീണ്ടും പരിഗണിക്കും. ഇതേ ദിവസം ഇഡി കേസില്‍ പ്രതികരണം അറിയിക്കാനും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.
സംഭവത്തില്‍ ഇഡിക്കെതിരെ പ്രതികരിച്ച് ശങ്കർ രംഗത്ത് നേരത്തെ എത്തിയിരുന്നു. ഹൈക്കോടതി നേരത്തെ തന്നെ തള്ളിയ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടിയെന്ന് ശങ്കർ പറഞ്ഞിരുന്നു. പിഎംഎൽ ആക്ട് പ്രകാരം തന്‍റെ സ്വത്ത് കണ്ടുകെട്ടിയ നടപടി നിയമത്തിന്‍റെ ദുരുപയോഗമാണ് എന്നും ശങ്കർ ആരോപിച്ചിരുന്നു.
TAGS: NATIONAL | HIGH COURT
SUMMARY: High court stays ed proceedings in shankar case
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…