കൊച്ചി: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിലൂടെ കോടികള്‍ തട്ടിച്ചകേസില്‍ ഹൈറിച്ച് ഉടമകളുടെ ആസ്തി ഇ.ഡി മരവിപ്പിച്ചു. കമ്പനി ഉടമകളുടെ 260 കോടി രൂപയിലേറെ വരുന്ന സ്വത്തുക്കളാണ് ഇ.ഡി മരവിപ്പിച്ചത്. അന്വേഷണ ഭാഗമായി ഇ.ഡി കഴിഞ്ഞ ദിവസം കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ 14 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി
70 ലക്ഷം രൂപയുടെ കറന്‍സികള്‍, 15 കോടിയുടെ വസ്തുവകകള്‍, നാല് കാറുകള്‍ എന്നിവ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇ.ഡി കമ്പനിയുടെ പലയിടങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകള്‍, കമ്പനിയുടമകളുടെ കുടുംബാംഗങ്ങള്‍, കമ്പനി പ്രെമോട്ടര്‍മാര്‍ എന്നിവരുടെ അക്കൗണ്ടിലെ 32 കോടിയോളം രൂപ മരവിപ്പിച്ചത്.
ഹൈറിച്ച് കമ്പനി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിലെ അംഗത്വ ഫീസിനത്തില്‍ മാത്രം 1157 കോടി രൂപ തട്ടിയെന്നും ഇതില്‍ 250 കോടിയോളം രൂപ കമ്പനി പ്രമോട്ടര്‍മാരായ കെ.ഡി പ്രതാപന്, ഭാര്യ ശ്രീന എന്നിവര്‍ തട്ടിയെന്നുമാണ് ഇ.ഡി ആരോപിക്കുന്നത്. കൂടാതെ ഇവര്‍ക്കെതിരെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്. അന്വേഷണത്തെ തുടർന്ന് ആദ്യഘട്ടത്തിൽ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചത്.
<BR>
TAGS ; HIGH RICH SCAM | ED | ENFORCEMENT DIRECTORATE | KERALA
SUMMARY : Highrich Fraud; 260 crore assets of company owners have been frozen by ED
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്‍ക്കാര്‍…