ബെംഗളൂരു: ഫ്രീഡം പാർക്കിൽ ബിബിഎംപി നിർമിച്ച മൾട്ടി ലെവൽ പേ ആൻഡ് പാർക്ക് സൗകര്യം വ്യാഴാഴ്ച തുറക്കും. 80 കോടി രൂപ ചെലവിലാണ് പാർക്കിംഗ് സൗകര്യം നിർമിച്ചിരിക്കുന്നത്. 2021 നവംബർ മുതൽ ഫ്രീഡം പാർക്കിൽ പാർക്കിംഗ് വലിയ പ്രശ്നമായിരുന്നു. ഇത് കാരണം ഈ റൂട്ടിൽ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. പാർക്കിംഗ് സൗകര്യം ആരംഭിക്കാൻ ബിബിഎംപി എട്ട് തവണ ടെൻഡർ വിളിച്ചിട്ടും ഒരു സ്വകാര്യ ഓപ്പറേറ്ററും ഇതിനോട് താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
ഒടുവിൽ ഈ വർഷം ജനുവരിയിൽ ബെംഗളൂരു ആസ്ഥാനമായുള്ള പ്രിൻസ്‌റോയൽ പാർക്കിംഗ് സൊല്യൂഷൻ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡിന് പ്രതിവർഷം 1.55 കോടി രൂപയ്ക്കാണ് ബിബിഎംപി കരാർ നൽകിയത്.
ഭൂഗർഭ മെട്രോ സ്റ്റേഷനുകൾക്ക് സമാനമായി വിധാൻ സൗധയുടെ പെയിൻ്റിംഗുകൾ, യക്ഷഗാന പെയിന്റിംഗ്, മൈസൂരു ദസറയിലെ ജമ്പോ സവാരി ചിത്രങ്ങൾ എന്നിവ പാർക്കിംഗ് സ്ഥലത്തെ ആകർഷണീയമാക്കിയിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
600 കാറുകളും 750 ബൈക്കുകളും ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടെന്ന് ബിബിഎംപി എഞ്ചിനീയർ ഇൻ ചീഫ് ബിഎസ് പ്രഹ്ലാദ് പറഞ്ഞു. പാർക്കിംഗ് സൗകര്യത്തിൽ വിപുലമായ സ്മാർട്ട് പാർക്കിംഗ് സാങ്കേതികവിദ്യ സ്ഥാപിച്ചിട്ടുണ്ട്. ടോയ്‌ലറ്റുകൾ, ഇലക്ട്രിക് വാഹനങ്ങൾ ചാർജുചെയ്യൽ, വീൽചെയറുകൾ, ആംബുലൻസ് സേവനങ്ങൾ എന്നിവയും കെട്ടിടത്തിൽ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
TAGS: BENGALURU UPDATES| PARKING
SUMMARY: Freedom park parking slot to be opened by thursday
വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…
ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…
അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിനിടയിൽ ആശ്വാസവാർത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ,…
കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്‍റൽ കോളജ് വിദ്യാര്‍ഥി നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം…
തിരുവനന്തപുരം: കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലി ചെയ്യവെ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്.…