Categories: KERALATOP NEWS

11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, കണ്ണൂർ, തൃശൂർ, കാസറഗോഡ്, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു നാളെ അവധി പ്രഖ്യാപിച്ചത്.

അതേസമയം നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല. നാളെ മുതൽ ഓഗസ്റ്റ് രണ്ടു വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് മാറ്റമില്ല. എന്നാൽ ദുരന്തബാധിത പ്രദേശത്തു നിന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകുമെന്നും പിഎസ്‍സി അറിയിച്ചു. കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
<br>
TAGS : HEAVY RAIN | SCHOOLS HOLIDAY
SUMMARY : Holiday for educational institutes in 11 districts tomorrow

Savre Digital

Recent Posts

2025ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഒസ്മാൻ ഡെംബലെയ്ക്ക്

പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…

18 minutes ago

കര്‍ണാടകയില്‍ ജാതിസർവേയ്ക്ക് ഇന്നുതുടക്കം

ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…

37 minutes ago

യുവതിക്കും യുവാവിനും നേരെ സദാചാര ഗുണ്ടായിസം: അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…

38 minutes ago

തെരുവുനായയുടെ കടിയേറ്റ മൂന്നരവയസ്സുകാരൻ മരിച്ചു

ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…

41 minutes ago

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

10 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

10 hours ago