ബെംഗളുരു: മലയാളി കോളേജ് വിദ്യാർഥിനി കളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഹോം ഗാർഡ് അറസ്റ്റിൽ. ഹോംഗാർഡായി ജോലിചെയ്യുന്ന സുരേഷ് കുമാറിനെയാണ് (40) സദാശിവനഗർ പോലീസ് അറസ്റ്റുചെയ്തത്.
എം.എസ്. രാമയ്യനഗറിൽ ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.എസ്‌സി. വിദ്യാർഥിനിയും രണ്ട് സുഹൃത്തുക്കളും താമസിച്ചുവന്ന ഫ്ലാറ്റിൽ കയറി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
ഫ്ലാറ്റിൽനിന്ന് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ അതിക്രമിച്ചുകയറിയത്. വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയ ഇയാള്‍ 5000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. വിദ്യാർഥിനികൾ ഉടൻ പോലീസ് ഹെൽപ് ലൈനിൽ വിളിച്ച് പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ പട്രോളിങ് സംഘം സ്ഥലത്തെത്തി ഉടന്‍ തന്നെ സുരേഷ് കുമാറിനെ കസ്റ്റഡിയിലെടുത്തു.
<BR>
TAGS : EXTORTION | ARRESTED
SUMMARY : Home guard arrested for trying to enter Malayali students’ residence and extort money
തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന സമരം നടത്തുമെന്ന് സ്വകാര്യ ബസുടമകൾ. ബസ്സുടമകളുടെ സംഘടനകളുടെ…
കൊച്ചി: കേരള സർവകലാശാല റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടി. റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ…
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…
ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള…