Categories: KARNATAKATOP NEWS

നാടിനെ വിറപ്പിച്ച കാട്ടാന പിടിയിലായി

ബെംഗളൂരു : മടിക്കേരി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടുവർഷമായി നാടിനെ വിറപ്പിച്ച കാട്ടാന പിടിയിലായി. 40 വയസ്സുള്ള കജൂർ കർണ എന്ന കാട്ടാനയെയാണ് വനംവകുപ്പ് പിടികൂടിയത്.

‘ഓപ്പറേഷൻ കർണ’ എന്ന പേരില്‍ കഴിഞ്ഞ ആറ് മാസമായി ആനയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു കര്‍ണാടക വനം വകുപ്പ്. സോമവാർപേട്ട് വനം വകുപ്പ് മേഖലയിൽനിന്നുള്ള അറുപത് ജീവനക്കാരും പോലീസും മൃഗസംരക്ഷണ, വെറ്ററിനറി ഉദ്യോഗസ്ഥരും ചേർന്നാണ് ആനയെ പിടികൂടിയത്. മയക്കുവെടിവെച്ചാണ് ആനയെ പിടികൂടിയത്, മയക്കുവെടിയേറ്റ ആന കാട്ടിലേക്ക് ഓടിപ്പോയി. ഒരു കിലോമീറ്ററോളം ഓടിയശേഷം ബോധം നഷ്ടപ്പെട്ട ആനയെ ഉദ്യോഗസ്ഥരെത്തി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ദുബാരെ ആനക്യാമ്പിലേക്ക് മാറ്റി.

ഐഗുരു ഗ്രാമപ്പഞ്ചായത്തിലെ കജൂർ, യാദവരെ, സജ്ജള്ളി, കോവർ കൊല്ലി, യാദവനാട്, ബനവർ എന്നിവിടങ്ങളിൽ അലഞ്ഞുനടന്ന ആന പ്രദേശവാസികളെ ആക്രമിക്കുന്നത് പതിവാക്കിയിരുന്നു. മടിക്കേരി-സോമവാർപേട്ട് സംസ്ഥാന പാതയിലെ കോവർകൊല്ലി ജങ്ഷനും കജൂർ ജങ്ഷനും ഇടയിൽ ആനയുടെ സാന്നിധ്യമുള്ളത് വാഹനമോടിക്കുന്നവരിലും ഏറെ ഭീതിയുണ്ടാക്കിയിരുന്നു.
<BR>
TAGS : WILD ELEPHANT | MADIKKERI
SUMMARY : Wild elephant kajur karna captured

Savre Digital

Recent Posts

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…

3 minutes ago

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…

56 minutes ago

ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…

2 hours ago

യുവജന ശാക്തീകരണ ക്യാംപ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…

2 hours ago

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

3 hours ago

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

4 hours ago