ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്റെ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നേതൃമാറ്റത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
അഞ്ച് വര്‍ഷം താന്‍ ആ സ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ അഞ്ച് വര്‍ഷം തുടരുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം അതോടെ അവസാനിച്ചുവെന്നും പരമേശ്വര ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹങ്ങളെക്കുറിച്ചുള്ള സൂചനകളും അദ്ദേഹം തള്ളിക്കളഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നേതൃമാറ്റത്തെ സംബന്ധിച്ച് ഒരു ആശയ കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 2023 മെയ് മാസത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര പങ്കിടല്‍ ഫോര്‍മുലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണം.
നവംബറോടെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് മുന്‍ മാണ്ഡ്യ എംപി എല്‍.ആര്‍. ശിവരാമ ഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, മുഴുവന്‍ കാലാവധിയും താന്‍ വഹിക്കുമെന്ന് സിദ്ധരാമയ്യ ഇതിന് മറുപടിയായി വ്യക്തമ്ാക്കിയിരുന്നു. ഇപ്പോള്‍ ആഭ്യന്തര മന്ത്രിയും സിദ്ധരാമയ്യക്ക് അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ്.
SUMMARY: Home Minister G. Parameshwara says Siddaramaiah will complete his term as Chief Minister.
ബെംഗളൂരു: ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം സാഹിത്യ ചര്‍ച്ച നടത്തി. കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഹാളില്‍ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ച ആറ് ജില്ലകളില്‍…
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍…
ചെന്നൈ: കരൂരില്‍ അപകടം നടന്ന പ്രദേശം സന്ദര്‍ശിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനും എംപിയുമായ കമല്‍ ഹാസന്‍. പരിക്കേറ്റ്…
ന്യൂഡല്‍ഹി: സുപ്രീം കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകന് സസ്‌പെന്‍ഷന്‍. അഭിഭാഷകന്‍ രാകേഷ്…
കണ്ണൂർ: വിദ്യാര്‍ഥിനി കോളജില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി അല്‍ഫോന്‍സ ജേക്കബ് (19)…