സിദ്ധരാമയ്യ മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്റെ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നേതൃമാറ്റത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
അഞ്ച് വര്‍ഷം താന്‍ ആ സ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ അഞ്ച് വര്‍ഷം തുടരുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം അതോടെ അവസാനിച്ചുവെന്നും പരമേശ്വര ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹങ്ങളെക്കുറിച്ചുള്ള സൂചനകളും അദ്ദേഹം തള്ളിക്കളഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നേതൃമാറ്റത്തെ സംബന്ധിച്ച് ഒരു ആശയ കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 2023 മെയ് മാസത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര പങ്കിടല്‍ ഫോര്‍മുലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണം.

നവംബറോടെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് മുന്‍ മാണ്ഡ്യ എംപി എല്‍.ആര്‍. ശിവരാമ ഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, മുഴുവന്‍ കാലാവധിയും താന്‍ വഹിക്കുമെന്ന് സിദ്ധരാമയ്യ ഇതിന് മറുപടിയായി വ്യക്തമ്ാക്കിയിരുന്നു. ഇപ്പോള്‍ ആഭ്യന്തര മന്ത്രിയും സിദ്ധരാമയ്യക്ക് അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ്.
SUMMARY: Home Minister G. Parameshwara says Siddaramaiah will complete his term as Chief Minister.

Hot this week

വീണ്ടും യുദ്ധകാഹളം; ലെബനാനിലെ ഇസ്രയേൽ ആക്രമണത്തെ തുടര്‍ന്നു യു.എസുമായുള്ള സമാധാന ചർച്ചകൾ നിർത്തിവെച്ച് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി...

പി​ണ​റാ​യി വി​ജ​യ​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ ക​ട്ട് ചെ​യ്ത് പൊ​തു​ഭ​ര​ണവ​കു​പ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍...

മലയാളം മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ബെംഗളൂരുവിന് പുറമേ...

കര്‍ണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ്‌ 8, 9 തിയ്യതികളില്‍

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിപ്പിക്കുന്നു....

സ്കൂള്‍ തുറന്ന ആദ്യ ദിനം തന്നെ വൻ അപകടം; തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സ്കൂളിന്റെ ഓഫീസ് കെട്ടിടം തകര്‍ന്നുവീണു

തിരുവനന്തപുരം: രുവനന്തപുരം അട്ടക്കുളങ്ങര സെൻട്രല്‍ സ്കൂളിൻ്റെ കെട്ടിടം തകർന്നു വീണു. സ്കൂള്‍...

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ ബൈക്ക് കാറിലിടിച്ച്‌ അപകടം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്...

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; ഈ മാസം സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം സർചാർജ് ഈടാക്കാൻ കെഎസ്‌ഇബി തീരുമാനിച്ചു. 5.48...

Related Articles

Popular Categories