കൊണ്ടോട്ടി: വീടിന് പിറകിലെ തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. നീറാട് മങ്ങാട്ട് ആനകച്ചേരി മുഹമ്മദ്ഷ (58) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12.45നാണ് അപകടം.
കര്‍ഷകനായ മുഹമ്മദ് ഷാ വീടിനു സമീപത്തെ സ്വന്തം തോട്ടത്തില്‍ തെങ്ങിന് തടംതുറക്കാന്‍ പോയപ്പോള്‍ വീണുകിടന്നിരുന്ന വൈദ്യുതിക്കമ്പിയില്‍ തട്ടി അപകടത്തിൽപെടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരും ബന്ധുക്കളും ഓടിയെത്തി മുഹമ്മദ് ഷായെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. സീനത്താണ് മുഹമ്മദ്ഷയുടെ ഭാര്യ. മക്കൾ: സഫ്വാൻ, ഷിഫ്ന, ശിഫാൻ. മരുമകൻ: മുജീബുറഹ്മാൻ (പുളിയക്കോട്).
SUMMARY: Homeowner dies after being electrocuted by electric wire
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ്…
കാൻബെറ: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറി ഓസ്‌ട്രേലിയ. നിരോധനം പ്രാബല്യത്തില്‍…
ഡൽഹി: നോർത്ത് ഗോവയിലെ അർപോറയില്‍ സ്ഥിതി ചെയ്യുന്ന ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന റെസ്റ്റോറൻ്റ്-കം-ബാറില്‍ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന്…
കൊച്ചി: മമ്മൂട്ടി-വിനായകൻ കോമ്പിനേഷനില്‍ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് തീയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ് കളങ്കാവല്‍. റിലീസ്…
കൊച്ചി: മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയുടേത് കൊലപാതകം തന്നെ. കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. മദ്യലഹരിയിലാണ് താന്‍…