ബെംഗളൂരു : കർണാടകയിലെ ബീദറിൽ ഇതരജാതിയിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയിച്ചതിന് 19-കാരനായ ദളിത് വിദ്യാർഥിയെ മർദ്ദിച്ചുകൊന്നു. കമലാ നഗറിലെ കോളേജിൽ ബി.എസ്.സി. വിദ്യാർഥിയായ സുമിത്ത് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെയും സഹോദരനെയും പോലീസ് അറസ്റ്റുചെയ്തു. ബീദറിലെ രക്ഷ്യാൽ സ്വദേശി രാഹുൽ, രാഹുലിന്റെ അച്ഛൻ കൃഷ്ണറാവു എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പെണ്‍കുട്ടി മാത്രമുള്ള സമയത്ത് വീട്ടില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. പിന്നീട് ആളൊഴിഞ്ഞസ്ഥലത്ത് സുമിത്തിനെ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുമിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ചൊവ്വാഴ്ച രാത്രിയോടെ സുമിത്ത് മരണപ്പെടുകയായിരുന്നു. കുഷ്ണൂർ പോലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. സംഭവത്തിൽ ദളിത് സംഘടനകൾ പ്രതിഷേധിച്ചു.
<BR>
TAGS : HONOR KILLING | BIDAR
SUMMARY : Honor killing: Dalit student beaten to death for falling in love with a girl from another caste
ബെംഗളൂരു: കുശാൽനഗറിനടുത്തുള്ള ഹെരൂർ ഹാരങ്കി കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഹെബ്ബെട്ടഗേരി ഗ്രാമത്തിലെ പാണ്ടിര…
തൃശ്ശൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ കുടുംബ കൗണ്‍സലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം. മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ…
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര…
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ…
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…