ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍ ആറു പേര്‍ പിടിയില്‍. തമിഴ്നാട് സ്വദേശികളായ അഭിനേഷ്, കലൈവേന്ദൻ, വിമൽ രാജ്, കുമരൻ, പ്രേംകുമാർ, നവീൻ കുമാർ എന്നിവരെയാണ് കൊണനകുണ്ടെ പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് മൂന്ന് ലക്ഷം രൂപ വില വരുന്ന രണ്ട് ബൈക്കുകൾ, നാല് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പകൾ എന്നിവ പിടിച്ചെടുത്തു.
ഏപ്രില്‍ 17 ന് രാത്രി കൊണനകുണ്ടെയിലാണ് കേസിനാസ്പദമായ സംഭവം. മലയാളി വിദ്യാർഥികളും സഹപാഠിയായ തമിഴ്നാട് സ്വദേശിയായ അഭിനേഷും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിലും മോഷണത്തിലും കലാശിച്ചത്. തർക്കത്തിന് പിന്നാലെ അഭിനേഷ് നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയായിരുന്നു. അഭിനേഷിന്റെ ആവശ്യപ്രകാരം എത്തിയ അഞ്ചംഗ സംഘം വിദ്യാർഥികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറുകയും മർദിക്കുകയും ആയിരുന്നു.
ഇർഫാൻ മുഹമ്മദ്, ആദർശ്, ഡാർവിൻ, മൊഹമ്മദ് സൽമാൻ, ഉത്തരേഷ്, ബേസിൽ എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ പക്കൽ നിന്ന് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും അക്രമികൾ കവര്‍ന്നു. വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസ് എടുത്തു പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
SUMMARY: Malayali students beaten up and robbed in Bengaluru; six arrested
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…
ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…
കൊച്ചി: കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പോലീസ് പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ…
കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…
ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിക്കുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് മഴ ലഭിച്ചത്. കോഴിക്കോട് മുക്കം, താമരശേരി,…