LATEST NEWS

തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു. കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ജൂലി (48)യാണ് മരിച്ചത്. എരുമപ്പെട്ടി കുണ്ടന്നൂരില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്.

വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തേങ്ങ പെറുക്കാനായി പോയപ്പോഴായാണ് അപകടം, പറമ്പിലെ മോട്ടോര്‍ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈന്‍ പൊട്ടിവീണ് അതില്‍ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ജൂലിയെ ഉടന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

SUMMARY: Housewife dies after being electrocuted by a fallen electric wire while picking coconuts

NEWS BUREAU

Recent Posts

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…

7 minutes ago

കിണറ്റില്‍ വീണ കടുവയെ പുറത്തെത്തിച്ചു

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…

28 minutes ago

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…

1 hour ago

സര്‍ക്കാര്‍ ബ്രാൻഡിക്ക് പേരിടാൻ അവസരം; തിരഞ്ഞെടുക്കുന്നവര്‍ക്ക് 10,000 സമ്മാനം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…

2 hours ago

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…

3 hours ago

കടുത്തുരുത്തി മുൻ‌ എംഎല്‍എ പി.എം. മാത്യു അന്തരിച്ചു

കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…

4 hours ago