കോഴിക്കോട്: പശുക്കടവില്‍ വീട്ടമ്മ ബോബിയുടെ ദുരൂഹമരണത്തില്‍ അയല്‍വാസി പോലീസ് കസ്റ്റഡിയില്‍. പന്നികളെ പിടിക്കാൻ വെച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ആണ് ബോബി മരിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയില്‍ ആയ അയല്‍വാസിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഇയാളുടെ വീട്ടില്‍നിന്ന് വൈദ്യുതിക്കെണിയുമായി ബന്ധപ്പെട്ട ചില വസ്തുക്കളും കണ്ടെടുത്തു. ബോബിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും രംഗത്തെത്തിയിരുന്നു. മരണം നടന്നതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാൻ ശ്രമം നടന്നതായും ആരോപണങ്ങള്‍ ഉണ്ടായി.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീടിന് സമീപത്തുള്ള പറമ്പിൽ ബോബിയെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ സംഭവത്തില്‍ അയല്‍വാസിയുടെ പങ്ക് സംശയിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങി.
പന്നികളെ പിടിക്കാൻ അനധികൃതമായി വെച്ച വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് ഇപ്പോള്‍ കരുതുന്നത്. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കസ്റ്റഡിയിലുള്ള അയല്‍വാസിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.
SUMMARY: Housewife dies of shock; neighbor in custody
മലപ്പുറം: സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കുമേല്‍ കർശന നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. അധ്യാപകരുടെ യോഗ്യത ഉറപ്പാക്കും. ഒന്നാം ക്ലാസിലെ…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സുവനീർ 'സ്‌മൃതി- 2025' പ്രകാശനം ചെയ്തു. പ്രസിഡന്റ് ചിത്തരഞ്ജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ…
തൃശൂർ: അതിരപ്പിള്ളിയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. ഇന്നലെ രാത്രിയിലും കനത്ത…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കൂടി. 40 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,360 രൂപയായി. ഗ്രാമിന്…
പാലക്കാട്: ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ, ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ…
തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവിലെ വിവാദ പരാമർശത്തില്‍ അടൂർ ഗോപാലകൃഷ്ണനെതിരെ പോലീസില്‍ പരാതി നല്‍കി. സാമൂഹ്യപ്രവർത്തകനായ ദിനുവെയിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസില്‍…