റിയാദ്: സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂതി ആക്രമണം. ദമാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ആക്രമണമുണ്ടായി. ഷൈബയിലെ എണ്ണപ്പാടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളാണ് മരിച്ചത്. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരുക്കേറ്റു. കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.
സൗദി അരാംകോയുടെ തെക്കുകിഴക്കൻ സൗദിയിലുള്ള എണ്ണപ്പാടമാണ് ഷൈബ. യുഎഇ അതിർത്തിയോട് ചേർന്നാണ് ഈ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത്. ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണമുണ്ടായതെന്ന് സൗദി ഊർജമന്ത്രാലയം സ്ഥിരീകരിച്ചു. ഡ്രോൺ അവശിഷ്ടം വീണ് രണ്ടു മരണം സംഭവിച്ചതായും ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻകാരനും പരുക്കേറ്റതായും മന്ത്രാലയം അറിയിച്ചു. ഡ്രോൺ അവശിഷ്ടം വീണ് ഒരു വാഹനത്തിന് തീപിടിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്.
SUMMARY: Houthi attack on a Saudi airport; two people killed, two others—including an Indian—injured; oil field also targeted.
സൗദി വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ മരിച്ചു ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരുക്ക്, എണ്ണപ്പാടവും ആക്രമിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories














