Categories: LITERATURE

ചെയ്തുതീർക്കാനെത്രയോ ….

 

ജീവിതമെന്നത് പ്രതിബദ്ധത നിറഞ്ഞതാണ്. മനുഷ്യ ജീവിതാസ്തിത്വങ്ങളുടെ ഉത്തരവാദിത്വങ്ങളും വളരെയധികം ധാർമ്മികമാണ്. അതെല്ലാം ചെയ്ത് തീർത്ത ശേഷമേ ഈ ജീവിതം പൂർണ്ണമാകുകയുള്ളു എന്നൊരു ഊട്ടിയുറപ്പിക്കലാണ് ആര്യാംബികയുടെ “ഉടനെയൊന്നും ” എന്ന കവിത പറയുന്നത്. കവിത മുമ്പ് അബോധപരമായ ഒരു പ്രവർത്തനമായിരുന്നു. ഇന്നത് ബോധപൂർവ്വമായ പ്രവർത്തനമായിക്കൊണ്ടിരിക്കയാണ്. പലതും പറയാനുള്ള ശക്തമായ മാധ്യമം എന്ന് ഉറപ്പിച്ചു പറയാനാവും കവിതാസ്ഥലികളെ.

ഓരോ ജന്മങ്ങൾക്കുള്ളിലും ഓരോ കർമ്മങ്ങളുണ്ടായിരിക്കും. വൈവിധ്യമാർന്നവ. അവയെ സ്വീകരിച്ച് ഭംഗിയായി നിർവ്വഹിക്കുന്നതിലുമുണ്ട് ചാരിതാർത്ഥ്യങ്ങൾ. അങ്ങിനെയുള്ള ഒരു പ്രമേയത്തെയാണ് ഇവിടെ അനാവരണം ചെയ്തിരിക്കുന്നത്.

ഉടനെയൊന്നും വിളിച്ചേക്കല്ലെ എന്ന വരികളിലൂടെ കവിത തുടങ്ങുന്നു. അങ്ങിനെ പറയുന്നതിൻ്റെ കാരണങ്ങൾ മറുവരികളായി ഒഴുകുന്നു. ഒരമ്മയുടെ ദൗത്യം പൂർത്തിയാക്കാനുണ്ട്. ഒരു കുഞ്ഞിനെ പെററിട്ടു പോവുക എന്നതല്ല, ആ കൊഞ്ചലിനെ വളർത്തി സമൂഹമധ്യത്തിലെ നല്ലൊരു മനുഷ്യനാക്കി വളർത്തേണ്ട വലിയ ഉത്തരവാദിത്വം മാതാപിതാക്കളിൽ നിക്ഷിപ്തമാണ്. അമ്മയുടെ കരുതൽ സ്നേഹം പരിഗണനയെല്ലാം കുഞ്ഞിൻ്റെ വളർച്ചയിൽ മുഖ്യ ഘടകങ്ങളാകുന്നു. അതാണവനെ നാളെയുടെ വാഗ്ദാനമാക്കുന്നത്. ആ കൊഞ്ചൽ നാളെയുടെ പ്രതിധ്വനിക്കുന്ന നല്ല മുഴക്കമാകാൻ അമ്മ ആഗ്രഹിക്കുന്നു. ഒരു നല്ല പൗരനെ വാർത്തെടുക്കേണ്ട ചുമതലാബോധത്തിൻ്റെ അടിവേരുകൾ അവിടെ നിന്ന് പടർന്ന് കയറുന്നു.

◾  ആര്യാംബിക

 

ചെയ്തു തീർക്കേണ്ട മറ്റ് ഉത്തരവാദിത്വങ്ങളിലേക്കും വരികൾ വെളിച്ചം വീശുന്നു. മറ്റൊരു പുഞ്ചിരിയുടെ മുകളിൽ പൊടിമീശ കിളിർപ്പിക്കേണ്ടതുണ്ടെന്ന് പറയുമ്പോൾ ശൈശവ ബാല്യങ്ങളിൽ നിന്നും കവിത കൗമാരഘട്ടത്തിലേക്ക് കടക്കുന്നു. ചിലർ എപ്പോഴും തള്ളേമ്പിലൊട്ടി കളായിരിക്കും. അവരുടെ ഒട്ടിപ്പിടിച്ച വാശിക്കരച്ചിലുകളെ മാറ്റി ഒറ്റക്ക് നടക്കാനുള്ള ശക്തി പകരേണ്ടതുണ്ട്. സ്വന്തമായ നിലപാടുകളിൽ ശക്തമായ അഭിപ്രായങ്ങൾ ലോക മുഖങ്ങളിൽ കേൾപ്പിക്കാൻ ശക്തരാക്കേണ്ടതുണ്ട്. ഒറ്റപ്പെടുന്നവർക്ക്, നിസ്സഹായവർക്ക് കൂടെയെണ്ടെന്ന ബോധ്യപ്പെടുത്തലുകൾ നൽകേണ്ടതുണ്ട്. അലഞ്ഞലഞ്ഞ് ജീവിതഭാരം പകുക്കുന്ന കൂട്ടുപക്ഷിക്ക് കുടയായി ചാരത്ത് നിന്ന് ആ തൂവലിൻ്റെ നനവ് പതിയെ ഒപ്പിക്കൊടുക്കേണ്ടതുണ്ട്. ഇതിനൊക്കെയിടയിൽ നിന്നും അവഗണിക്കപ്പെട്ട ജീവിതങ്ങൾക്കൊപ്പം കൈകോർത്ത് പിടിക്കേണ്ടതുണ്ട്. അത്തരം ജീവിതങ്ങളെ കവി ഉപമിക്കുന്നത് നോക്കു, “ഒരിടത്തും എടുക്കാത്ത നിരോധിച്ച നോട്ടുകൾ പോലെ ” .. ഈ വരികളിൽ കാവ്യാത്മകതയൊന്നും ഇല്ല. പക്ഷേ നിസ്സഹായതയുടെ ചിത്രത്തിന് മിഴിവുണ്ട്. വാക്കുകളിലടങ്ങിയ അർത്ഥം പലതും ധ്വനിപ്പിയ്ക്കുന്നു. വരികൾക്കിടയിലൂടെ ഒരു സങ്കടപ്പുഴ ഒഴുകുന്നുണ്ട്. ആ അവഗണനയെ ,സ്നേഹത്തെ സ്വയം ശുദ്ധീകരിച്ച് അക്ഷരങ്ങളാക്കി മാറ്റേണ്ടതും തൻ്റെ കടമയാണെന്ന് കവി തിരിച്ചറിയുന്നു. സ്വകാര്യ ദു:ഖങ്ങൾ മാത്രമല്ല സമൂഹ ദു:ഖങ്ങളും തൻ്റേതാണെന്ന ബോധ്യം – മാനവികത തന്നെയാണിവിടേയും ദർശിക്കുന്നത്.

ഓരോ ഇടങ്ങൾക്കും അതിൻ്റേതായ പ്രാധാന്യമുണ്ട്. അത് തിരിച്ചറിഞ്ഞ് മാറ്റുള്ളതാക്കി തീർക്കുക എന്ന ബോധത്തെ ഈകവിത അടിവരയിട്ട് സമർത്ഥിക്കുന്നു.

ഒരു സ്ത്രീ പക്ഷക്കവിത എന്ന രീതിയിൽ നോക്കിക്കാണുമ്പോൾ ഒരെഴുത്തുകാരി വീടിനോടും കുടുംബത്തോടും സമൂഹത്തോടും എത്രമാത്രം സമരസപ്പെട്ട് തന്നോട് തന്നെ കലഹിച്ചും പ്രണയിച്ചുമാണ് തൻ്റെ ദൗത്യങ്ങളെ സാർത്ഥകമാക്കാൻ ശ്രമിക്കുന്നതെന്ന വ്യാഖ്യാനങ്ങൾ ഉരുത്തിരിയുന്നുണ്ടിവിടെ. കവിതാന്ത്യത്തിൽ തുടക്കം പറഞ്ഞത് പോലെത്തന്നെ കവി വീണ്ടും ഓർമ്മിപ്പിക്കുന്നു” ഉടനെയൊന്നും വിളിച്ചേക്കല്ലേ ” …… ചെയ്തു തീർക്കാൻ ഇനിയുമുണ്ടേറെ.

<BR>
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL

Savre Digital

Recent Posts

കരോൾ ഗാന മത്സരം

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ ഗാനമത്സരം സാന്താ ബീറ്റ്സ് 2025 നവംബർ 30…

7 minutes ago

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം: ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…

1 hour ago

സിദ്ധരാമയ്യയെ ശിവകുമാർ തള്ളിയിടുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച ആള്‍ക്കെതിരെ കേസ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…

1 hour ago

യുക്രൈനിലെ പ്രധാന നഗരം കീഴടക്കി റഷ്യ; മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണങ്ങളില്‍ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: റ​ഷ്യ​യു​ടെ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ്രോ​ൺ പ​തി​ച്ചാ​ണ് ഡി​നി​പ്രൊ ന​ഗ​ര​ത്തി​ൽ മൂ​ന്നു​പേ​ർ…

2 hours ago

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…

2 hours ago

മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽപെട്ടു

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽ​പെട്ടു. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി വാമനപുരത്തായിരുന്നു അപകടം.കൊട്ടാരക്കരയിൽ നിന്ന്…

2 hours ago