ബെംഗളൂരു: ബിഡദി റെയില്‍വേ സ്റ്റേഷന് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രിയാണ് സ്റ്റേഷനിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഒന്നിലധികം തവണയാണ് കണ്ട്രോള് റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം അറിഞ്ഞയുടന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.
മൂന്ന് തവണയാണ് സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന സന്ദേശം ലഭിച്ചതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. എന്നാല്‍ സന്ദേശം വ്യാജമാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരുടെ പരാതിയില്‍ കേസെടുത്തതായി രാമനഗര ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷനില്‍ മണിക്കൂറുകളോളം നിരവധി യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
TAGS: KARNATAKA | HOAX BOMB THREAT
SUMMARY: Bidadi railway station receives bomb threats
തൃശൂർ: വെള്ളാങ്ങല്ലൂർ എരുമത്തടം ഫ്രൻഡ്സ് ലെയ്നിൽ വീട്ടിലെ പാചക ഗ്യാസ് ലീക്കായി തീ പിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ…
ഹൈദരാബാദ്: തെലങ്കാനയിൽ മാവോയിസ്റ്റ് പ്രവർത്തകരായ ദമ്പതികൾ പോ ലീസിൽ കീഴടങ്ങി. 40 വർഷത്തോളം സംഘടനയിൽ പ്രവർത്തിച്ചിരുന്ന സഞ്ജീവ് (63) ഭാര്യ പാർവതി…
ഹൈദരാബാദ്: ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടന് വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി…
കൊണ്ടോട്ടി: വീടിന് പിറകിലെ തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. നീറാട് മങ്ങാട്ട് ആനകച്ചേരി മുഹമ്മദ്ഷ (58) ആണ്…
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ വെള്ളിയാഴ്ച…
ബെംഗളൂരു: ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഐപിഎൽ വിജയാഘോഷ പരേഡിനിടെ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത…