LATEST NEWS

ശബരിമലയില്‍ വൻ ഭക്തജനത്തിരക്ക് തുടരുന്നു; മണ്ഡലപൂജയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: ശബരിമലയില്‍ ഇന്നും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 12 മണി വരെ 45,875 പേരാണ് ദർശനം പൂർത്തിയാക്കിയത്. ഒരു മണിക്കൂറില്‍ ശരാശരി 3,875 പേർ പതിനെട്ടാംപടി ചവിട്ടുന്നുണ്ട്. മരക്കൂട്ടം മുതല്‍ രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് ഘട്ടംഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്.

ഇന്നലെ മാത്രം 92,041 ഭക്തരാണ് ദർശനം നടത്തിയത്. അതേസമയം, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ് ശബരിമലയിലെത്തി ദർശനം നടത്തുകയും, വൈകുന്നേരത്തോടെ മലയിറങ്ങുകയും ചെയ്യും. ശബരിമല മണ്ഡല പൂജയോടനുബന്ധിച്ചുള്ള വെർച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഡിസംബർ 26, 27 തീയതികളിലേക്കുള്ള സ്ലോട്ടുകളാണ് ഇപ്പോള്‍ ബുക്ക് ചെയ്യാൻ സാധിക്കുക.

ഇതില്‍ ഡിസംബർ 26-ന് 30,000 പേർക്കും ഡിസംബർ 27-ന് 35,000 പേർക്കും വെർച്വല്‍ ക്യൂ വഴി ദർശനത്തിന് അവസരം ലഭിക്കും. ഈ രണ്ടു ദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് വഴി 5,000 ഭക്തരെ വീതം അധികമായി അനുവദിക്കുന്നതാണ്. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ഭക്തർ ദർശനത്തിനുള്ള സ്ലോട്ടുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്.

SUMMARY: Huge crowd of devotees continues at Sabarimala; Virtual queue booking for Mandala Pooja has begun

NEWS BUREAU

Recent Posts

ക്വട്ടേഷൻ നടന്നെങ്കില്‍ ഗൂഢാലോചന ഉണ്ടാകുമല്ലോ?; ഗൂഢാലോചന തെളിയണമെന്ന് പ്രതികരിച്ച്‌ പ്രേംകുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പ്രതികരിച്ച്‌ ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. കേസില്‍ ഗൂഢാലോചന വ്യക്തമായി തെളിയിക്കപ്പെടുകയും…

25 minutes ago

ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; ഒരാളെ കാണാതായി

അഹമ്മദാബാദ്: ഗുജറാത്തിലെ വല്‍സാദ് ജില്ലയില്‍ ഔറംഗ് നദിക്കു കുറുകെ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് അപകടം. അഞ്ച് തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ഒരാളെ…

56 minutes ago

ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

കാസറഗോഡ്: കാസറഗോഡ് യുവതിയെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് ഉപ്പള സോങ്കാലില്‍ ആയിരുന്നു സംഭവം. കൊടങ്കൈ റോഡിലെ മൊയ്തീൻ…

2 hours ago

നടിയെ ആക്രമിച്ച കേസ്; എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പള്‍സര്‍ സുനിയടക്കം ആറ് പേര്‍ക്കും ശിക്ഷ വിധിച്ച്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…

3 hours ago

ഇൻഡിഗോ പ്രതിസന്ധി: നാല് ഡിജിസിഎ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം,…

4 hours ago

‘സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ചിത്രപ്രിയ അല്ല’; പോലിസിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്‌ സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…

5 hours ago