ബെംഗളൂരു: സംസ്ഥാനത്ത് മലയാളി വനിതാ ഉൾപ്പെടെ ആറ് മാവോയിസ്റ്റുകൾ കീഴടങ്ങിയതിന് പിന്നാലെ ചിക്കമഗളുരു വനത്തിൽ നിന്നും വൻ ആയുധശേഖരം കണ്ടെത്തി. കൊപ്പ താലൂക്കിലെ മേഗൂർ റേഞ്ചിലുള്ള കിറ്റലെഗണ്ടി വനത്തിൽ നിന്നാണ് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്. പിടിച്ചെടുത്ത ആയുധങ്ങൾ കീഴടങ്ങിയ നക്സലുകളുടേതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ആയുധങ്ങളിൽ കാർബൈൻ, അഞ്ച് 303 റൈഫിളുകൾ, ഒരു പിസ്റ്റൾ, ഏകദേശം 100 വെടിയുണ്ടകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. ജയപുര പോലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിൽ സർക്കാരിന് മുമ്പിൽ കീഴടങ്ങുന്ന സമയത്ത്, നക്സലുകൾ അവരുടെ യൂണിഫോമുകളും കീഴടങ്ങൽ കത്തുകളും കൈമാറിയെങ്കിലും ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല.
കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുൾപ്പെടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ള മാവോയിസ്റ്റുകളാണ് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടത്തിന് മുന്നിൽ കീഴടങ്ങിയത്.
കീഴടങ്ങിയ ആറ് പേരിൽ നാല് പേർ കർണാടക സ്വദേശികളാണ്. മുണ്ടഗാരു ലത, സുന്ദരി, ജയണ്ണ, വനജാക്ഷി. മറ്റ് രണ്ട് പേർ, കേരളത്തിൽ നിന്നുള്ള ജിഷ, തമിഴ്‌നാട് സ്വദേശി കെ.വസന്ത് എന്നിവരാണ് മറ്റുള്ളവർ. ലതയ്‌ക്കെതിരെ 85, സുന്ദരിക്കെതിരെ 71, ജയണ്ണയ്‌ക്കെതിരെ 50 എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ പ്രമുഖരിൽ ഒരാളായി അറിയപ്പെടുന്ന ലതയ്‌ക്കെതിരെ ഒന്നിലധികം സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: KARNATAKA | WEAPONS
SUMMARY: Stash of weapons, ammunition recovered from Chikkamagalur forest
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…