LATEST NEWS

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യന്‍റെ കാല്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യന്‍റെ കാല്‍ കണ്ടെത്തി. സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ട്രെയിൻ മുന്നോട്ട് എടുത്തതിനു പിന്നാലെ ട്രാക്കില്‍ നിന്നാണ് ശരീരഭാഗം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്.

എറണാകുളം – ആലപ്പുഴ മെമു ട്രെയിൻ ട്രാക്കില്‍ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ട്രെയിൻ തട്ടി കൊല്ലപ്പെട്ടതോ, ആത്മഹത്യ ചെയ്തതോ ആയ ആരുടെയെങ്കിലും ശരീരഭാഗം ആകാമെന്നാണ് പോലീസിന്റെ നിഗമനം. ശരീരഭാഗത്തിന്റെ ലിംഗ നിർണയം അടക്കമുള്ള പരിശോധനകള്‍ നടത്തുമെന്നും റൂട്ടില്‍ അപകടം നടന്നിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ സാധ്യതയുള്ള അപകടങ്ങളോ മരണങ്ങളോ റിപ്പോർട്ടു ചെയ്ചപ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ആലപ്പുഴ, കൊല്ലം, കോട്ടയം, ഷൊര്‍ണൂർ, എറണാകുളം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന മെമു ട്രെയിന് അടിയില്‍ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ഈ റൂട്ടികളിലുടനീളം അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.

SUMMARY: Human foot found at Alappuzha railway station

NEWS BUREAU

Recent Posts

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് പത്ത് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…

8 minutes ago

ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസ്സായിരുന്നു. ശബരിമല കയറുന്നതിനിടെ…

1 hour ago

സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധം; പാലക്കാട് കോണ്‍ഗ്രസില്‍ കൂട്ടരാജി

പാലക്കാട്: പാലക്കാട്‌ നഗരസഭയിലെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസില്‍ കൂട്ടരാജി. കോണ്‍ഗ്രസ് ഡിസിസി മെമ്പര്‍ കിദര്‍…

2 hours ago

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ രാജിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം.…

4 hours ago

ശബരിമല സ്വര്‍ണ്ണ മോഷണം; സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി

പത്തനംതിട്ട: ശബരിമല സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന ഇന്ന് പുലർച്ചെ പൂർത്തിയായി.…

5 hours ago

കന്നഡ പഠന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ച് ഉദ്ഘാടനവും

ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കർണാടക സർക്കാറിന്റെ സഹകരണത്തോടെ  നടത്തിയ കന്നഡ ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുള്ള…

5 hours ago