ബെംഗളൂരു: നിധി സ്വന്തമാക്കാന്‍ ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. കര്‍ണാടക ചിത്രദുര്‍ഗ പരശുരാംപുരയിലെ ജെജെ കോളനിയിലാണ് അതിക്രൂര കൊലപാതകം നടന്നത്. ചില്ലകേരെ ബസ് സ്റ്റോപ്പിലെ ചെരുപ്പുകുത്തി പ്രഭാകറാ(52)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആന്ധ്ര കുണ്ടുര്‍പി സ്വദേശിയായ ആനന്ദ് റെഡ്ഡിയും തുംകുരു പാവഗഡ സ്വദേശിയായ ജ്യോത്സ്യന്‍ രാമകൃഷ്ണയും പോലീസ് പിടിയിലായി.
ആനന്ദ് റെഡ്ഡിയാണ് കേസില്‍ ഒന്നാം പ്രതി. ഇയാള്‍ പാചക തൊഴിലാളിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇയാള്‍ ജ്യേത്സനായ രാമകൃഷ്ണ സമീപിച്ചിരുന്നു. ഭൂമിക്ക് അടിയില്‍ മറഞ്ഞിരിക്കുന്ന നിധി ഉണ്ടെന്നും അത് സ്വന്തമാക്കിയാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നും അതിനായി നരബലി നടത്തണമെന്നും ജോത്സ്യൻ നിര്‍ദേശിക്കുകയായിരുന്നു. നരബലി നടത്തി മാരാമ ദേവിക്ക് രക്തം നൽകിയാൽ ആഗ്രഹിച്ച കാര്യം സാധിക്കുമെന്നും ജോത്സ്യൻ ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചു.
പരശുരാമപുര വെസ്റ്റിലാണ് നിധി മറഞ്ഞിരിക്കുന്നതെന്നും ജോത്സ്യൻ പറഞ്ഞു. തുടർന്ന് നരബലിക്കായി കണ്ടെത്തിയത് ചെരുപ്പുകുത്തിയായ പ്രഭാകറിനെയായിരുന്നു. പതിവുപോലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രഭാകറിനെ പ്രതി ആനന്ദ് ലിഫ്റ്റ് വാഗ്ദാനം ചെയ്‌ത് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി കയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചയേറിയ കത്തി കൊണ്ട് തലങ്ങും വിലങ്ങും കുത്തിക്കൊല്ലുകയായിരുന്നു.
പ്രഭാകറിനെ കൊലപ്പെടുത്തിയതിന് ശേഷം നരബലിക്കായുള്ള ആളെ കിട്ടിയെന്ന് രാമകൃഷ്ണയെ ആനന്ദ് ഫോണില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേർന്ന് മറ്റു ചടങ്ങുകൾ നടത്തുന്നതിനിടെ സംഭവം അറിഞ്ഞെത്തിയ പോലീസ് രണ്ടുപേരെയും പിടികൂടുകയായിരുന്നു. ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്നതരം കത്തിയാണ് ആനന്ദ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
<BR>
TAGS : HUMAN SACRIFICE | CHITRADURGA
SUMMARY : Human sacrifice at Chitradurga; A cobbler was brutally killed following the soothsayer’s instructions to get the treasure.
ബെംഗളൂരു: പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾ കൂടിയാണ് നിരത്തിലിറക്കി ബിഎംടിസി. പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗതമന്ത്രി…
ബെംഗളൂരു: മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു. പാര്‍ട്ടി ആസ്ഥാനമായ ഭാരത് ജോഡോ ഭവനിൽ നടന്ന ചടങ്ങിൽ…
തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി (KEAM) പ്രവേശനത്തിനുള്ള റാങ്ക് പട്ടിക 2025-ൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അസാധുവാക്കിയതിനാൽ, സംസ്ഥാന…
ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര മനഗുള്ളി കാനറാ ബാങ്ക് ശാഖയില്‍ നടന്ന കവര്‍ച്ച കേസില്‍ 12 പേരെ കൂടി അറസ്റ്റ് ചെയ്തു.…
ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള കര്‍ണാടക പബ്ലിക് സ്‌കൂളുകളിലെ (കെപിഎസ്) വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് സേവനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി ഡി…
പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്. പൊൻപുളി…