Categories: KERALATOP NEWS

തൃശൂരിലെ തലോരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

തൃശൂർ: തൃശൂർ തലോരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. പൊറുത്തുക്കാരൻ വീട്ടിൽ ജോജു (50) ആണ് ഭാര്യ ലിൻജുവിനെ (36) കൊലപ്പെടുത്തിയ ശേഷം വീട്ടിൽ തൂങ്ങിമരിച്ചത്. ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംഭവം.  വെട്ടേറ്റ ലിൻജുവിന്റെ അലർച്ച കേട്ട അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ച നിലയിലായിരുന്നു.

എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് കുടുംബക്കാരിൽ നിന്നും അയൽക്കാരിൽ നിന്നും മൊഴിയെടുത്ത് വരികയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇരുവരും തമ്മിൽ വഴക്കും പോലീസിൽ പരാതിയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

<BR>
TAGS : MURDER CASE | THRISSUR
SUMMARY : Husband commits suicide by hacking his wife to death in Thrissur

Savre Digital

Recent Posts

സാങ്കേതിക തകരാര്‍; ചെറുവിമാനം അടിയന്തരമായി ദേശീയപാതയില്‍ ഇറക്കി

ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…

3 minutes ago

അരൂര്‍ അപകടം: മരണപ്പെട്ട ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…

1 hour ago

ഡൽഹി സ്ഫോടനം: ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു

ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…

2 hours ago

റെക്കോര്‍ഡ് കുതിപ്പ്: സ്വര്‍ണവില ഇന്ന് പവന് 1,680 രൂപ കൂടി

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…

3 hours ago

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ആരംഭിച്ചു

തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…

4 hours ago

ഗോവധം: ഗുജറാത്തില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം

അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച്‌ ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…

5 hours ago