ബെംഗളൂരു: മൈസൂരുവില്‍ മുന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവ്. 2017 ജൂണ്‍ 13നാണ് സംഭവം. തന്റെ മുന്‍ ഭാര്യയെയാണ് കാര്‍ത്തിക് കൊന്നത്. ചിക്കമഗളൂരു ജില്ലയിലെ തരിക്കരെ താലൂക്കില്‍ നിന്നുള്ള കാര്‍ത്തികിനെ (42)നെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
കാര്‍ത്തിക്കും സുനിതയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. ദമ്പതികള്‍ക്ക് ഒരു മകനും ജനിച്ചു. എന്നാല്‍, പിന്നീട് കാര്‍ത്തികിന് ഭാര്യക്ക് മറ്റുബന്ധങ്ങളുണ്ടെന്ന് സംശയങ്ങള്‍ വെച്ചുപുലര്‍ത്താന്‍ തുടങ്ങി. തുടര്‍ന്ന് ഭാര്യയെ നിരന്തരം ഉപദ്രവിച്ചു. പീഡനം സഹിക്കാന്‍ കഴിയാതെ സുനിത വിവാഹമോചനം തേടുകയും മകനോടൊപ്പം മൈസൂരുവിലേക്ക് താമസം മാറുകയും ചെയ്തു.
സംഭവ ദിവസം മകനെ കാണാന്‍ എന്ന വ്യാജേന കാര്‍ത്തിക് മൈസൂരുവിലെത്തി. തുടര്‍ന്ന് സുനിതയുടെ താമസ സ്ഥലത്തെത്തി അരയില്‍ ഒളിപ്പിച്ച വെട്ടുകത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം കാര്‍ത്തിക് തന്റെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് നശിപ്പിച്ച് റെയില്‍വേ ഷെഡിന് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വിദ്യാരണ്യപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാഴ്ച്ചക്കുശേഷം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
SUMMARY: Husband sentenced to life in prison for strangling ex-wife
ഹൈദരാബാദ്: വിമാന യാത്രയ്ക്കിടെ മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി ടെക്കി അറസ്റ്റില്‍ ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ വച്ച്…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടം എംഎല്‍എക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയില്‍ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന്…
തൃശൂര്‍: പുഴയിൽ ഒഴുക്കിൽപെട്ട ബന്ധുവിന്റെ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. പാറക്കടവ് എളവൂർ സ്വദേശി കൊടുമ്പിള്ളി വീട്ടിൽ ജോഷിയുടെ മകൻ…
ബെംഗളൂരു: മൈസൂരു നഗരപ്രാന്തത്തിലുള്ള ബിഇഎംഎൽ കാമ്പസിനുള്ളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെ എഞ്ചിൻ സെക്ഷൻ…
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരെയും പ്രതിചേർത്തു.…
കാരക്കുടി: തമിഴ്നാട് ശിവഗംഗാ ജില്ലയിൽ കാരക്കുടിക്ക് സമീപം ബസുകൾ നേർക്ക് നേർ കൂട്ടിയിടിച്ച് 9 പേർ മരിച്ചു. 40ലധികം പേർക്ക്…