ഭർത്താവിനെ കിടത്തിയിരുന്ന കിടക്ക ഗർഭിണിയായ ഭാര്യയെക്കൊണ്ട് ആശുപത്രി അധികൃതർ വൃത്തിയാക്കിച്ചതായി പരാതി. മധ്യപ്രദേശിലെ ഡിണ്ടോരി ജില്ലയിലാണ് സംഭവം. അഞ്ചുമാസം ഗർഭിണിയായ യുവതിക്കുണ്ടായ ദുരനുഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചയും ഉയർന്നിരിക്കുകയാണ്.
ആദിവാസി വിഭാഗങ്ങൾ ഏറെയുള്ള പ്രദേശമാണ് മധ്യപ്രദേശിലെ ഡിണ്ടോരി ജില്ലയിലെ ലാൽപുർ ഗ്രാമം. ഇവിടെ ഏറെക്കാലമായി ഒരു ഭൂമി തർക്കം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ഭൂമി തർക്കത്തിന്റെ പേരിലുണ്ടായ വാക്കേറ്റത്തിനിടെയാണ് ശിവരാജിന് വെടിയേൽക്കുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ശിവരാജിനെ കൂടാതെ പിതാവായ ധരം സിംഗ് മറവി(65), സഹോദരൻ രഘുരാജ് (28) എന്നിവർക്കും വെടിയേറ്റിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. ശിവരാജിനൊപ്പം ഏറ്റവും ഇളയ സഹോദരനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഗര്‍ഭിണിയായ യുവതി ഭര്‍ത്താവ് കിടന്ന കിടക്ക വൃത്തിയാക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കിടക്കയുടെ ഒരോ മുക്കും മൂലയും കൃത്യമായി തുടയ്ക്കണമെന്ന് ഒരു നഴ്സ് പറയുന്നതാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. സ്ത്രീയുടെ ഒരു കയ്യിൽ ചോരപുരണ്ട ഷർട്ടും മറുകയ്യിൽ കിടക്ക തുടയ്ക്കാനുള്ള ടിഷ്യൂ പേപ്പറും കാണാം. ഇടയ്ക്ക് മറ്റൊരു സ്ത്രീ വന്ന് വീണ്ടും ടിഷ്യൂ പേപ്പർ നൽകുന്നതും വീഡിയോയിലുണ്ട്.
എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ എത്തിയിരുന്നു. ഭര്‍ത്താവിന്റെ രക്തം പുരണ്ട വസ്ത്രം വേണമെന്നും ഭര്‍ത്താവ് കിടന്ന കിടക്ക വൃത്തിയാക്കാന്‍ അനുവദിക്കണമെന്നും യുവതി ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് സംഭവത്തില്‍ ഗദസാരായി ഹെൽത്ത് സെൻ്ററിലെ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
വെടിവെപ്പുമായി ബന്ധപ്പെട്ട് ഗദാസറൈ പോലീസ് കൊലപാതകക്കുറ്റമുൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി ഏഴുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഏതാനം പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. കൂടുതൽ പേർക്കായുള്ള അന്വേഷണം തുടരുകയാണ്.
<br>
TAGS : FIRING | VIRAL VIDEO | MADHYAPRADESH
SUMMARY : Husband shot dead; hospital authorities ask pregnant wife to clean blood-stained bed
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്,…
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.…
പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്…
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന് പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…