ബെംഗളൂരു: എച്ച്ഡബ്ല്യുഎ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ബെംഗളൂരു നോർത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ് ഏരിയകളിലെ വ്യത്യസ്ത പ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഇലക്ട്രോണിക് സിറ്റി, നാഗർഭാവി, ഹെഗ്ഡെ നഗർ, ആർ.ടി നഗർ, കമ്മനഹള്ളി, നീൽ സാന്ദ്ര, ബെൽ റോഡ്, കെങ്കേരി, കോൾസ് പാർക്ക്, കോറമംഗല, മജസ്റ്റിക് തുടങ്ങി വിവിധ പ്രാദേശിക ഘടകങ്ങളുടെ സഹായത്തോടെ നിർധനരായ 600 ലധികം കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.
ബെംഗളൂരുവിലെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന ദുർബലരായ മനുഷ്യരുടെ പ്രയാസങ്ങൾ ദുരീകരിക്കുന്നതിന് വേണ്ടി എഡ്യൂക്കേഷൻ സ്കോളർഷിപ്പ്, ലൈവ്ലിഹുഡ് സപ്പോർട്ട്, മെഡിക്കൽ ഹെൽപ്, മാസം തോറും 200 ന് അടുത്ത് കുടുംബങ്ങൾക്ക് റേഷൻ, ചേരി പ്രദേശങ്ങളുടെ വികസനം ലക്ഷ്യം വെച്ച് കൊണ്ട് ‘ഉദ്ഭവ്’ സ്ലം ഡവലപ്മെൻ്റ് പ്രൊജക്ട് തുടങ്ങി വ്യത്യസ്ത രീതിയിലുള്ള സേവന പ്രവർത്തനങ്ങൾ എച്ച്ഡബ്ലുഎ നടത്തി വരുന്നുണ്ട്. വിവിധ പ്രദേശങ്ങളിലായി നടന്ന കിറ്റ് വിതരണത്തിൽ നൂറുകണത്തിന് വളണ്ടിയർമാർ പങ്കെടുത്തു.
SUMMARY: HWA Charitable Foundation distributes Iftar kits
കാബൂൾ: പാക്കിസ്ഥാൻ സൈന്യം കാബൂളിലെ ആശുപത്രിയിൽ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരുക്കേറ്റതായും താലിബാൻ വക്താവ്…
ബെംഗളൂരു: ഹോസ്റ്റലിൽ താമസിക്കുന്ന മലയാളി യുവതിയോട് അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. ഡൽഹി സ്വദേശി മനു ശർമ (39)യാണ് അറസ്റ്റിലായത്.…
കൊച്ചി: പിതാവിന്റെ കൊലയാളിയെ മകന്‍ വെടിവച്ചുകൊന്നു. എറണാകുളം അങ്കമാലി മഞ്ഞപ്രയിലാണ് പ്രതികാരക്കൊല നടന്നത്. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ്…
ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദറിന്റെ നേതൃത്വത്തിൽ വിധാൻ സൗധയിൽ…
ന്യൂഡല്‍ഹി: 10 സംസ്ഥാനങ്ങളിലെ 37 സീറ്റുകളിലേക്ക് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 27 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍,…
തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ‍്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇരട്ട ചക്രവാതചുഴി, ന്യൂനമർദ്ദ പാത്തികൾ എന്നിവയുടെ…