കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട. 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. തായ്ലൻഡില്‍ നിന്ന് ക്വാലാലംപൂർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രാജ്യാന്തര മാർക്കറ്റില്‍ ഇതിന് നാല് കോടിയോളം വില വരും. ഓണക്കാലത്തോടനുബന്ധിച്ച് കൊച്ചി വഴി വൻതോതില്‍ ലഹരിമരുന്ന് കടത്താൻ സാധ്യതയുണ്ടെന്ന് കസ്റ്റംസിന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും എക്സൈസും മറ്റ് കേന്ദ്ര ഏജൻസികളുമായി സഹകരിച്ച് വിമാനത്താവളത്തില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു.
ഈ കർശന പരിശോധനകളുടെ തുടർച്ചയായാണ് ഇന്ന് മലേഷ്യയില്‍ നിന്നെത്തിയ വിമാനത്തിലെ കാർഗോയില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കള്‍ എന്ന വ്യാജേന കൊണ്ടുവന്ന പായ്ക്കറ്റുകള്‍ക്കുള്ളില്‍ അതിവിദഗ്ദ്ധമായാണ് ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പിടിയിലായ സെബിയെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
SUMMARY: Hybrid cannabis worth Rs 4 crore seized in Nedumbassery
പമ്പ: ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി പുതുതായി പമ്പയിൽ നിന്ന് നേരിട്ട് തമിഴ്നാട്ടിലേക്ക് അന്തർസംസ്ഥാന സർവീസ് തുടങ്ങി. പമ്പ-കോയമ്പത്തൂർ സർവീസാണ് ആരംഭിച്ചിട്ടുള്ളത്.…
പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റ് ചെയ്തു. കേസിലെ…
ബെംഗളൂരു: എച്ച്.സി.എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.ഐ)യുമായി സഹകരിച്ച് എച്ച്.സി.എൽ ഗ്രൂപ്പ്…
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, മുഖ്യമന്ത്രി സ്ഥാനത്തിനായി വാശി പിടിക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഹൈക്കമാൻഡ് ഇക്കാര്യങ്ങളില്‍ തീരുമാനം…
ന്യൂഡല്‍ഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഡിസംബർ 4, 5 തീയതികളിലായാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. ഇന്ത്യൻ…
പത്തനംതിട്ട: ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും തീരത്തും വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി…