ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തോല്‍വി. 5 വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പത്തൊന്‍പതാം ഓവറില്‍ ഹൈദരാബാദ് മറികടന്നു. പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയതോടെ ചെന്നൈ പുറത്താകലിന്റെ വക്കിലാണ്.
ഇനിയുള്ള 5 കളി ജയിച്ചാലും ചെന്നൈയ്ക്ക് പ്ലേഓഫ് കളിക്കാനാകുമെന്ന് ഉറപ്പില്ല. ഇതില്‍ മറ്റ് ടീമുകളുടെ മത്സരഫലവും റണ്‍ റേറ്റും നിര്‍ണായകമാകും. ഒന്‍പത് കളിയില്‍ ഏഴും തോറ്റ ചെന്നൈ സൂപ്പര്‍ കിങ്സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
25 പന്തില്‍ 42 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസ് ആണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍. ആയുഷ് മാത്രെ 18 പന്തില്‍ 30 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നാണ് ഹൈദരാബാദ് കളിക്കാനിറങ്ങിയത്. കമിന്ദു മെന്‍ഡിസും നിതീഷ് റെഡ്ഡിയും ചേര്‍ന്ന് 49 റണ്‍സ് നേടി പുറത്താകാതെ നിന്നു.
TAGS: IPL | SPORTS
SUMMARY: Hyderabad beats Csk in IPL
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…